തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന, വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇന്നലെയാണ് ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. ഇവര്‍ക്ക് ബോധം പൂര്‍ണ്ണമായി തെളിഞ്ഞു.
വയലിനിസ്റ്റ് ബാലഭാസ്‌കറും ഏകമകള്‍ തേജസ്വിനിയും പളളിപ്പുറത്ത് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. മകള്‍ സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. എന്നാല്‍ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടു. ഇവരെ ഈ ആഴ്ച അവസാനം വാര്‍ഡിലേക്ക് മാറ്റാനാകും എന്നാണ് കരുതുന്നത്.
പരുക്കുകള്‍ ഭേദപ്പെട്ട് വരുന്നതേയുളളൂ. എങ്കിലും ആരോഗ്യസ്ഥിതിയില്‍ മികച്ച പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്റെയും തേജസ്വിനിയുടെയും വിയോഗം ലക്ഷ്മിയെ അറിയിച്ചിട്ടില്ലെന്നാണ് വിവരം. ഇക്കാര്യം ലക്ഷ്മിയെ അറിയിക്കുന്നതെങ്ങിനെയെന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ കടുത്ത മനോവിഷമത്തിലാണ്.
തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇവര്‍. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും അപകടത്തില്‍ രക്ഷപ്പെട്ടിരുന്നു.
from mangalam.com https://ift.tt/2pIhog2
via IFTTT
No comments:
Post a Comment