ഒരു ബില്യണ്‍ പൗണ്ടിനു ലേലം ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കകം നെടുകേ കീറി താഴേയ്ക്ക് പതിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

ഒരു ബില്യണ്‍ പൗണ്ടിനു ലേലം ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കകം നെടുകേ കീറി താഴേയ്ക്ക് പതിച്ചു

ലണ്ടന്‍: ഒരു ബില്യണ്‍ പൗണ്ടിനു ലേലം ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കകം നെടുകെ കീറി താഴേയ്ക്കു പതിച്ചു. ലണ്ടനിലെ സോത്ത്‌ബൈ ലേല വില്‍പ്പന കേന്ദ്രത്തിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് അസാധാരണ സംഭവം അരങ്ങേറിയത്. ബ്രിട്ടീഷ് കലാകാരന്‍ ബാന്‍സ്‌കിയിലൂടെ പിറന്ന 'ഗേള്‍ വിത്ത് ബലൂണ്‍' എന്ന ചിത്രമാണ് ഫ്രെയ്മില്‍ നിന്ന് താഴേയ്ക്ക് പതിച്ചത്

ഒരു ബില്യണിലധികം ഏകദേശം 960,00000 ഇന്ത്യന്‍ രൂപയ്ക്കാണ് ചിത്രത്തിന്റെ ലേലം നടന്നത്. വന്‍ തുകയ്ക്ക് വിറ്റുപോയ പെയിന്റിങ് അവിടെവെച്ചുതന്നെ താഴേയ്ക്ക് പതിച്ചത് കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുന്ന വീഡിയോയും പുറത്തു വന്നു. തൊട്ടു പിന്നാലെ പെയിന്റിങ് താന്‍ തന്നെ ഫ്രെയിമില്‍ ഘടിപ്പിച്ചിരുന്ന റിമോട്ട് ഡിവൈസിന്റെ സഹായത്തോടെ നശിപ്പിക്കുകയായിരുന്നുവെന്ന് ബാന്‍സ്‌കി വെളിപ്പെടുത്തി. സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ഏറ്റവും മികച്ച ആര്‍ട്ടായി വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട പെയിന്റാണ് ഗോള്‍ വിത്ത് ബലൂണ്‍. പറന്നു പൊങ്ങി നില്‍ക്കുന്ന ബലൂണ്‍ എത്തിപ്പിടിക്കാനായി കൈ ഉയര്‍ത്തി നില്‍ക്കുന്ന പെണ്‍കുട്ടിയാണ് ചിത്രത്തില്‍. സംഭവത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് ആലോചിച്ചു വരികയാണെന്ന് സോത്ത്‌ബൈ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പെയിന്റിങ് വാങ്ങിയ ആളെക്കുറിച്ച് ലേലം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.



from mangalam.com https://ift.tt/2yo9dJF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages