2015ല്‍ ആയിരങ്ങളെ കൊന്നൊടുക്കിയ ഉഷ്ണതരംഗം വീണ്ടുമെത്തുമെന്ന് യു.എന്‍ മുന്നറിയിപ്പ്; കൊല്‍ക്കൊത്തയും കറാച്ചിയും ചുട്ടുപൊള്ളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

2015ല്‍ ആയിരങ്ങളെ കൊന്നൊടുക്കിയ ഉഷ്ണതരംഗം വീണ്ടുമെത്തുമെന്ന് യു.എന്‍ മുന്നറിയിപ്പ്; കൊല്‍ക്കൊത്തയും കറാച്ചിയും ചുട്ടുപൊള്ളും

ന്യുഡല്‍ഹി: വരുംനാളുകളില്‍ ഇന്ത്യ ഗുരുതരമായ പ്രകൃതിക്ഷോഭത്തിലൂടെ കടന്നുപോകുമെന്ന് യു.എന്‍ മുന്നറിയിപ്പ്. 2015ല്‍ 2500ല്‍ ഏറെപ്പേരുടെ മരണത്തിനിടയാക്കിയ ഉഷ്ണതരംഗത്തിന് സമാനമായ അവസ്ഥ ഉണ്ടാകാന്‍ സാധ്യതുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വ്യവസായ വത്കരണത്തിനു മുന്‍പുണ്ടായിരുന്നതിനേക്കാള്‍ അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യല്‍ കൂടി ഉയര്‍ന്നാല്‍ ഇന്ത്യയും പാകിസ്താനും കടുത്ത പ്രതിസന്ധിയിലുടെ കടന്നുപോകുമെന്നാണ് യു.എന്റെ കാലാവസ്ഥ വ്യതിയാനത്തിന്മേലുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി, ലോകാരോഗ്യ സംഘടന, ക്ലൈമറ്റ് ട്രാക്കേര്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങൂന്ന സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കാലാവസ്ഥ വ്യതിയാനത്തോടെ ദാരിദ്ര്യം വര്‍ധിക്കാനും സാധ്യത കാണുന്നുണ്ട്. ഭക്ഷ്യ അപര്യാപ്തത, ഉയര്‍ന്നുവരുന്ന ഭക്ഷ്യവില, വരുമാന ചോര്‍ച്ച, ജീവിതനിലവാരത്തിനുള്ള സാഹചര്യങ്ങള്‍ നഷ്ടപ്പെടുന്നത്, മോശമായ ആരോഗ്യ പ്രശ്‌നങ്ങള്‍, ജനങ്ങള്‍ക്കിടയിലെ പലായനം തുടങ്ങിയവയെല്ലാം ദാരിദ്ര്യം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും പറയുന്നു.

ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യും് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്ന ഇന്ത്യയുടെ നിലപാട് ഉച്ചകോടിയില്‍ നിര്‍ണായകമാണ് ആഗോള താപനം 2030നും 2052നും ഇടയ്ക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലെത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ ഉപദ്വീപില്‍ ഉഷ്ണതരംഗത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് കൊല്‍ക്കൊത്തയും പാകിസ്താനിലെ കറാച്ചിയുമായിരിക്കും. 2015നു സമാമായ അത്യുഷ്ണം തന്നെ നേരിടേണ്ടിവരുമെന്നും ഇത് മരണനിരക്കിനേയും സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.



from mangalam.com https://ift.tt/2QxqvLV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages