അമിത്ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റില്ല; കണ്ണന്താനത്തെ തള്ളി മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

അമിത്ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റില്ല; കണ്ണന്താനത്തെ തള്ളി മുരളീധരന്‍

തിരുവനന്തപുരം: ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ തനിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരൻ. പരിഭാഷയിൽ വന്ന പിഴവാണ് വിവാദത്തിനു കാരണമായതെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. അമിത് ഷാ പറഞ്ഞത് സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് തന്നെയാണ്. അതിൽ താൻ ഉറച്ച് നിൽക്കുകയാണ്. സർക്കാരിനെ ഏതെങ്കിലും തരത്തിൽ അസ്ഥിരപ്പെടുത്തുമെന്നല്ല അമിത് ഷാ പറഞ്ഞതെന്നും ജനശക്തിയിൽ ഈ സർക്കാർ താഴെ വീഴുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി. പരിഭാഷയിൽ തെറ്റുപറ്റിയിട്ടില്ല. കണ്ണന്താനം പരിഭാഷകനല്ല, ആ നിലയിൽ അദ്ദേഹം എക്സ്പർട്ട് അല്ല. ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കണ്ണന്താനത്തിന്റെ വിമർശനം വ്യക്തിപരമാണ്. അദ്ദേഹത്തിന് അഭിപ്രായം പറയാൻ സ്വാതന്ത്യമുണ്ടെന്നും മുരളീധരൻ പറഞ്ഞു. ആചാരങ്ങൾ തടയാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെ വലിച്ചുതാഴെയിടാൻ മടിക്കില്ല എന്നായിരുന്നു അമിത്ഷായുടെ പ്രസംഗം വി.മുരളീധരൻ പരിഭാഷപ്പെടുത്തിയത്. ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളാണ് അമിത്ഷാ ഉദ്ദേശിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്നാണ് പരിഭാഷയിൽ വന്ന തെറ്റാണെന്ന് അൽഫോൻസ് കണ്ണന്താനും പറഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/2Obf5Mk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages