യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് 'പറന്നു'...; രക്ഷകരായി ഷാര്‍ജ പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് 'പറന്നു'...; രക്ഷകരായി ഷാര്‍ജ പോലീസ്

ഷാര്‍ജ : നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്താനാകാത്ത കാറുമായി പറന്ന യുവതിയ്ക്ക് ഷാര്‍ജ പോലീസ് രക്ഷകരായി. മലൈഹ റോഡിലൂടെ 140 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ വാഹനം യന്ത്രത്തകരാറിനെ തുടര്‍ന്ന് യുവതിക്ക് നിര്‍ത്താന്‍ കഴിഞ്ഞില്ല. വാഹനം വഴിയിലെ മറ്റ് യാത്രക്കാര്‍ക്കു കൂടി ഭീഷണിയാകുന്ന തരത്തില്‍ മുന്നോട്ടു നീങ്ങുന്നതിനിടെയാണ് വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിയുന്നില്ലെന്നത് ഞെട്ടലോടെ യുവതി തിരിച്ചറിഞ്ഞത്.

ഉടന്‍ തന്നെ പോലീസിന്റെ സഹായം തേടി. രാവിലെ 9 .30 നാണ് ഫോണ്‍കോള്‍ ലഭിച്ചത്. ഉടന്‍ തന്നെ ആംബുലന്‍സ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തേയ്ക്ക് അയച്ചു. പ്രത്യേക പട്രോള്‍ സംഘം നിയന്ത്രണം നഷ്ടമായി ചീറിപ്പായുന്ന കാറിനു മുന്നിലേയ്ക്ക് എത്തുകയും യുവതി സഞ്ചരിക്കുന്ന വഴിയിലെ ട്രാഫിക് ക്ലിയര്‍ ചെയ്യുകയും യുവതിയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

വാഹനം അപകടത്തിലാണെന്ന് മറ്റ് യാത്രക്കാരെ അറിയിക്കാന്‍ ഫ്‌ളാഷ് ലൈറ്റ് ഉപയോഗിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. സീറ്റ് ബെല്‍റ്റ് ഉറപ്പിക്കുകയും ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ച് വാഹനം നിര്‍ത്താന്‍ ശ്രമിക്കാനും അറയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ യുവതിയക്ക് കാര്‍ റോഡ് സൈഡില്‍ നിര്‍ത്താന്‍ കഴിഞ്ഞു. പോലീസ് സഹായത്തോടെ വാഹനം ഇടിക്കാതെ നിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.



from mangalam.com https://ift.tt/2DaOXjt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages