ഞാന്‍ പ്രണായാഭ്യര്‍ഥന നടത്തിയിട്ടില്ല, നിങ്ങളാണ് എന്നെ സ്നേഹിച്ചത്; വരൂ നമുക്ക് ഒന്നിച്ച് ജീവിക്കാം പുറംലോകം അറിയരുത് എന്ന് പറഞ്ഞത് നിങ്ങളാണ്; സന്ദീപാനന്ദ ഗിരിക്കെതിരെ ഗുരുതര ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ഞാന്‍ പ്രണായാഭ്യര്‍ഥന നടത്തിയിട്ടില്ല, നിങ്ങളാണ് എന്നെ സ്നേഹിച്ചത്; വരൂ നമുക്ക് ഒന്നിച്ച് ജീവിക്കാം പുറംലോകം അറിയരുത് എന്ന് പറഞ്ഞത് നിങ്ങളാണ്; സന്ദീപാനന്ദ ഗിരിക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീരാജകുമാരി എന്ന സ്ത്രീ. സന്ദീപാനന്ദ ഗിരി തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും പുറം ലോകം അറിയാതെ ഒന്നിച്ച് കളിയാമെന്ന് പറഞ്ഞതായും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ യുവതി വെളിപ്പെടുത്തി. സന്ദീപാനന്ദ ഗിരിയെ 'സന്ദീപ് ചേട്ടാ' എന്നാണ് ഇവര്‍ വീഡിയോയില്‍ അഭിസംഭോദന ചെയ്യുന്നത്.

ഞാന്‍ പ്രണായാഭ്യര്‍ഥന നടത്തിയിട്ടില്ല. നിങ്ങളാണ് എന്നെ സ്നേഹിച്ചത്. വരൂ നമുക്ക് ഒന്നിച്ച് ജീവിക്കാം പുറംലോകം അറിയരുത് എന്ന് പറഞ്ഞത് നിങ്ങളാണ്. 2014 അല്ലേ അത് നടന്നത്. ബാംഗ്ലൂരിലേക്ക് വരാമെന്നും വൈശാഖിലേക്ക് പോകാമെന്നും നിങ്ങള്‍ പറഞ്ഞില്ലേ.' വീഡിയോയില്‍ പറയുന്നു.

താനുമായുള്ള സ്വാമിയുടെ ബന്ധം സംശയിച്ച് മറ്റൊരു സ്ത്രീ വിളിച്ചിരുന്നതായും ഇവര്‍ പറയുന്നു. 'അടികൊണ്ട സമയത്ത് ഭഗവദ്ഗീത ക്ലാസിലായിരുന്നു. വെളുപ്പാന്‍കാലത്ത് മൂന്നുമൂന്നര മണിക്ക് ഒരു സ്ത്രീ വിളിച്ചു പറയുന്നു അവരുടെ സന്ദീപ് എന്ന്. അന്ന് ഞാന്‍ പറഞ്ഞു ഞാന്‍ അയാളെ സ്നേഹിച്ചിട്ടില്ല. നമ്മള്‍ തമ്മിലുള്ള ബന്ധം ശാരീരികമല്ല. നിങ്ങള്‍ സമൂഹത്തില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാക്കാന്‍ ശ്രമിക്കണം. ഏറ്റവും കൂടുതല്‍ സ്നേഹിക്കാന്‍ അറിയാവുന്ന വ്യക്തിയാണ്. ഏതുരീതിയില്‍ വേണമെങ്കിലും എന്നെ കാണാം എന്ന് പറഞ്ഞപ്പോള്‍, നിങ്ങള്‍ എന്നെ ഈ രീതിയിലാണ് കാണുന്നതെന്നു പറഞ്ഞു.'

തന്റെ വെളിപ്പെടുത്തല്‍ പബ്ലിക്കായോ സ്വകാര്യമായോ നിഷേധിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. 'നിങ്ങള്‍ സന്യാസത്തിന്റെ അവസ്ഥയില്‍ പോയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഈ വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ അദ്ദേഹത്തിനും ഇത് അയച്ചു കൊടുക്കണം.'- ശ്രീജാകുമാരി വീഡിയോയില്‍ പറയുന്നു.

ശ്രീരാജകുമാരിയുടെ വീഡിയോ;



from mangalam.com https://ift.tt/2Jo6chu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages