തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഇതുവരെ 3,557 പേര്‍ അറസ്റ്റിലായെന്ന് പോലീസ്. ഇന്നലെ മാത്രം 52 പേര്‍ അറസ്റ്റിലായി. 531 കേസുകളിലാണ് ഇത്രയും അറസ്റ്റ് നടന്നിരിക്കുന്നത്. 350 ഓളം പേര്‍ ഒളിവിലാണ്. ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസില്‍ പ്പെട്ടിരിക്കുന്നവരാണ് ഇവരെന്നും പോലീസ് വ്യക്തമാക്കി.
സംഘര്‍ഷത്തില്‍ പങ്കെടുത്ത 210 പേര്‍ കൂടി ഉള്‍പ്പെടുന്ന ആല്‍ബം ഇന്നലെ പോലീസ് പുറത്തുവിട്ടിരുന്നു. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട ചിത്രങ്ങളുടെ എണ്ണം 420 ആയി. നാനൂറോളം പേരെ ഇനിയും പിടികൂടാനുണ്ടെന്നും ഇവരില്‍ 350 ഓളം പേര്‍ ഒളിവിലാണെന്നുമാണ് പോലീസ് കരുതുന്നത്.
പിടിയിലാകാനുള്ളവരുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ നടക്കുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. കൂടുതല്‍ പേര്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ നിര്‍ദേശം നല്‍കും. പ്രതികളുടെ ചിത്രങ്ങള്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറിയിട്ടുണ്ട്. പിടിയിലായവരെല്ലാം മണ്ഡലകാലത്തും പോലീസ് നിരീക്ഷണത്തിലായിരിക്കും.
from mangalam.com https://ift.tt/2OgYLJY
via IFTTT
No comments:
Post a Comment