റിലയന്‍സിനെ പങ്കാളിയാക്കാനുള്ള തീരുമാനം കമ്പനിയുടേത്; വിശദീകരണവുമായി ദസ്സോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

റിലയന്‍സിനെ പങ്കാളിയാക്കാനുള്ള തീരുമാനം കമ്പനിയുടേത്; വിശദീകരണവുമായി ദസ്സോ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ ഉയർന്ന പുതിയ ആരോപണങ്ങൾക്ക് വിശദീകരണവുമായി ഫ്രഞ്ച് കമ്പനി ദസ്സോയുടെ മേധാവി രംഗത്ത്. കരാറിൽ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് ദസ്സോ സി.ഇ.ഒ എറിക് ട്രാപ്പിയർ പറഞ്ഞു. റിലയൻസിനെ പങ്കാളിയാക്കാനുള്ള തീരുമാനം കമ്പനിയുടേതാണ്. ഇന്ത്യയിലെ നിയമപ്രകാരം ഓഫ്സെറ്റ് കരാറിൽ ഒരു ഇന്ത്യൻ കമ്പനിയെ പങ്കാളിയാക്കേണ്ടതുണ്ട്. എന്നാൽ പങ്കാളി ആരെന്ന് തീരുമാനിക്കാനുള്ള അവകാശം ദസ്സോയ്ക്കാണ്. ഇന്ത്യയിൽ ദീർഘകാലം പ്രവർത്തനം നടത്താൻ ദസ്സോ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് റിലയൻസുമായി ചേർന്ന് ഒരു കമ്പനിയുണ്ടാക്കി ഫാക്ടറി തുടങ്ങിയത്.കമ്പനിയിൽ റിലയൻസിന്റെ പങ്കാളിത്തം 10 ശതമാനം മാത്രമാണ്. നൂറോളം ഇന്ത്യൻ കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഇതിൽ മുപ്പതോളം കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്. വിവാദങ്ങൾ ദൗർഭാഗ്യകരമാണ്. എന്നാൽ അതൊന്നും ഇന്ത്യയിലെ ദസ്സോയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും എറിക് ട്രാപ്പിയർ പറഞ്ഞു. റിലയൻസിനെ പങ്കാളികളാക്കാൻ ഇന്ത്യനിർബന്ധം പിടിച്ചെന്ന് കഴിഞ്ഞ ദിവസം ഒരു ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് വിശദീകരണവുമായി ദസ്സോ രംഗത്തെത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2A5DP4G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages