ന്യൂഡൽഹി : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിനായി സാധ്യതാ പഠനം നടത്താൻ കേരളത്തിനു കേന്ദ്ര സർക്കാർ അനുമതി നൽകി. പഠനത്തിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനും മറ്റുമായികർശന നിബന്ധനകളോടെയാണ് പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നതതല സമിതി അനുവാദം നൽകിയത്. മുല്ലപ്പെരിയാറിൽ പ്രാഥമിക നടപടിക്രമങ്ങൾക്കായി മാത്രമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. പഠനാനുമതിക്കായി കർശന നിബന്ധനകളും മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി മുന്നോട്ടു വച്ചിട്ടുണ്ട്. പരിഗണനാ വിഷയങ്ങൾക്കുള്ള അനുമതി സുപ്രീംകോടതി ദേശീയ ഹരിത ട്രിബൂണൽ എന്നിവരുടെ നിർദ്ദേശങ്ങൾക്കു വിധേയമായിരിക്കും. സാധ്യതാപഠനത്തിനു ശേഷം പരിസ്ഥിതി അനുമതിക്ക് അപേക്ഷ നൽകുമ്പോൾ അണക്കെട്ടു സംബന്ധിച്ച് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളവും തമിഴ്നാടും തമ്മിൽ സമവായത്തിലെത്തണം. അതോടൊപ്പം പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് തമിഴ്നാടിന്റെ അനുമതി നേടിയിരിക്കണമെന്നും നിബന്ധനയിൽ പറയുന്നു. പദ്ധതിയെ തമിഴ്നാട് പൂർണമായും എതിർക്കുന്ന സാഹചര്യത്തിൽ പഠനാനുമതി സാങ്കേതികമായി നിലനിൽക്കാനാണ് സാധ്യത. നിലവിലെ അണക്കെട്ടിനു 366 മീറ്റർ താഴെ 53.22മീറ്റർ ഉയരത്തിൽ അണക്കെട്ടു നിർമ്മിക്കാനുള്ള നിർദ്ദേശമാണ് കേരളം സമർപ്പിച്ചത്. സംസ്ഥാനത്തുണ്ടായ പ്രളയ സാഹചര്യവും കേരളം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സാധ്യതാ പഠനത്തിനായി കേന്ദ്ര സർക്കാരിന്റെ അനുമതി.
from mathrubhumi.latestnews.rssfeed https://ift.tt/2Rbj25E
via
IFTTT
No comments:
Post a Comment