തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ഉണ്ടായ അതിക്രമം അങ്ങേയറ്റം അപലപനീയമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആവർത്തിക്കാൻ അനുവദിക്കരുതെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. സന്ദീപാനന്ദഗിരിയുടെ ആശ്രമം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് അക്രമത്തിന് പിന്നിലുള്ളത്. സാംസ്കാരിക ഫാസിസമെന്ന രൂപത്തിൽ മാത്രമേ ഇതിനെ തനിക്കും കോൺഗ്രസ് പാർട്ടിക്കും കാണാനാവൂ എന്നും മുല്ലപ്പള്ളി പ്രതികരിച്ചു. സംസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തിന്റെ പരാജയമാണിത്. പോലീസുകാർ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2CF9rQx
via
IFTTT
No comments:
Post a Comment