തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി. അപകടത്തിൽ പരിക്കേറ്റ ഇവരുടെ ഡ്രൈവർ അർജുനനെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വാർഡിലേക്കു മാറ്റി. അപകടത്തിൽ മകൾ തേജസ്വിനി ബാല(ജാനി) മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലഭാസ്‌കർ ചൊവ്വാഴ്ചയാണ് മരിച്ചത്.ലക്ഷ്മി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. വെന്റിലേറ്ററിന്റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ട്. ഇടയ്ക്ക് മകളെയും ഭർത്താവിനെയും തിരക്കാറുണ്ട്. അവർ ചികിത്സയിലാണെന്നാണ് ബന്ധുക്കൾ ലക്ഷ്മിയെ ധരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ തോളിലെ ഞരമ്പിനു സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാൽമുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകൾ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ലക്ഷ്മിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടർമാർ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്. ബാലഭാസ്കറും മകളും മരിച്ചവിവരം ഇതുവരെയും അറിയിക്കാത്തത് ഇതുകൊണ്ടാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2pCUFlr
via
IFTTT
No comments:
Post a Comment