സംഘടനയില്‍ നടന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞ് കൈകൊട്ടി ചിരിപ്പിക്കരുത്- കെപിഎസി ലളിത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

സംഘടനയില്‍ നടന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞ് കൈകൊട്ടി ചിരിപ്പിക്കരുത്- കെപിഎസി ലളിത

കൊച്ചി: താരസംഘടനയായ എ.എം.എം.എക്കെതിരെ വാർത്താ സമ്മേളനം വിളിച്ച് വിമർശനം ഉയർത്തിയ. ഡബ്ല്യു.സി.സി.അംഗങ്ങൾക്കെതിരെ നടി കെ.പി.എസി.ലളിത. സംഘടനയിൽ നടന്ന കാര്യങ്ങൾ സംഘടനകത്താണ് പറയേണ്ടത്. പുറത്തുള്ള ആളുകളെക്കൊണ്ട് കൈകൊട്ടി ചിരിപ്പിക്കരുത്. ആൺ-പെൺ വ്യത്യാസമില്ലാതെ പരാതികൾ പറയാൻ പറ്റിയ സംഘടനയാണ് എ.എം.എം.എയെന്നും കെ.പി.എ.സി. ലളിത പറഞ്ഞു. സിദ്ദീഖിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. എന്റെ ഭർത്താവ് സംവിധാനം ചെയ്ത ഒരു പടത്തിൽ ആദ്യം അഭിനയിച്ച കുട്ടിക്ക് അഭിനയിക്കാൻ പറ്റാത്തത് കാരണം ആ വേഷത്തിൽ അഭിനയിച്ച ആളാണ് ഇപ്പോൾ മോഹാൻലാൽ നടിയെന്ന് വിളിച്ചതിൽ പരാതി പറഞ്ഞത്. സിനിമ എന്ന് പറഞ്ഞാൽ കിട്ടുന്ന വേഷത്തിൽ സംതൃപ്തയാകണം. എല്ലാവർക്കും എന്നും അവസരം ലഭിക്കണമെന്നില്ല. ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഭൂകമ്പമുണ്ടാക്കി എല്ലാവർക്കും കൈക്കൊട്ടി ചിരിക്കാൻ എന്തിനാണ് തുനിയുന്നത്. എല്ലാവരും ചിരിക്കാനായി നോക്കിയിരിക്കുകയാണ്. മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല. നിരവധി അവാർഡുകൾ നേടിയ ആളും കേണലുമൊക്കെയാണ്. ബഹുമാനത്തോട് കൂടി അഭിസംബോധ ചെയ്യേണ്ട ആളാണ് അദ്ദേഹം. നടിയെന്ന് വിളിച്ചതിൽ പരാതി പറയുന്നതിൽ കഴമ്പില്ല സംഘടനയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതിൽ ഒരു മാന്യതയുണ്ട്. അവർ വന്ന് സംഘനയോട് മാപ്പ് പറയട്ടെ. നമ്മുടെ അമ്മമാരോട് ക്ഷമ പറയുന്നത് പോലെ കണക്കാക്കിയാൽ മതി. കേരളത്തിലെന്നല്ല രാജ്യത്ത് തന്നെ ഏറ്റവും നന്നായി നടന്നു പോകുന്ന സംഘടനയാണ് എ.എം.എം.എ എന്ന് എല്ലാവരും പറയാറുണ്ട്. പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറഞ്ഞ് ഒത്തുതീർപ്പ് ഉണ്ടാക്കണം. സംഘടനയിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്യം ഇപ്പോഴുമുണ്ടെന്നും കെ.പി.എ.സി.ലളിത പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2yjXugd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages