ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ കയറുന്നതിനുള്ള സുപ്രീം കോടതി വിധിയുടെ പേരില്‍ ജാഥ നടത്തുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് എഴുത്തുകാരി എം. ലീലാവതി. വിധി മതവിശ്വാസങ്ങളിലുള്ള ഇടപെടലല്ല. തുല്യതാ നിലനില്‍ക്കുന്നിടത്തോളം കാലം ഇങ്ങനെയേ സുപ്രീം കോടതിക്ക് വിധിക്കാന്‍ സാധിക്കു. ഒന്‍പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കയറരുതെന്ന് പറയണമെങ്കില്‍ ഭരണഘടനയില്‍ സ്ത്രീകള്‍ക്ക് തുല്യതയ്ക്ക് അവകാശമില്ല എന്നുണ്ടാകും.
അയ്യപ്പന്‍ മനുഷ്യസ്ത്രീകളെ കണ്ടാല്‍ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്ന് അയ്യപ്പനെ അപകീര്‍ത്തിപ്പെടുത്തലാണ്. സംസ്ഥാനത്തെ മറ്റഉ അയ്യപ്പ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് ശബരിമലയില്‍ ആയിക്കൂടെന്നും ലീലാവതി ചോദിച്ചു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നുണ്ട്. ആര്‍ത്തവ കാലമാണോ എന്ന് ആരും അവരെ പരിശോധിക്കുന്നില്ല. അതിന് കാരണം ഈ അവസ്ഥയില്‍ ഒരു സ്ത്രീയും അതിന് മുതിരുകയില്ല എന്ന വിശ്വാസമാണ്. ശബരിമലയുടെ കാര്യത്തില്‍ മാത്രം സ്ത്രീകളെ വിശ്വാസത്തിലെടുക്കാത്ത നിലപാടിനോട് യോജിക്കാനാവില്ല.എം ലീലാവതി പറഞ്ഞു.
പഴയകാല ആചാരങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കണമെന്ന് പറയുന്നത് ശരിയല്ല. കീഴ്ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ക്ഷേത്ര ചൈതന്യവും ദേവചൈതന്യവും നഷ്ടപ്പെടുമെന്നായിരുന്നു മുമ്പ് മേല്‍ജാതിക്കാരുടെ നിലപാട്. ക്ഷേത്രപ്രവേശന വിളമ്പരത്തിന് മുന്‍പത്തേക്കാലും നൂറിരട്ടിയാളുകളാണ് ഇപ്പോള്‍ ഗുരുവായൂരെത്തുന്നത്.
from mangalam.com https://ift.tt/2E0EmZX
via IFTTT
No comments:
Post a Comment