കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന്

കണ്ണൂർ: പുതിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസൻസ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. അതേ തുടർന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. അതേസമയം ഉദ്ഘാടകനെ നിശ്ചയിച്ചിട്ടില്ല. രാഷ്ട്രപതിയോ ഉദ്ഘാടനത്തിനെത്തിയേക്കുമെന്നാണ് വിവരങ്ങൾ. ഉദ്ഘാടനത്തിന് ശേഷം കുറച്ചുദിവസങ്ങൾക്കകം ഇവിടെനിന്നുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ ആരംഭിക്കും. 3,050 മീറ്റർ റൺവെയാണ് ഇപ്പോഴുളളത്. അത് 4,000 മീറ്ററായി നീട്ടാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. 24 ചെക്ക് ഇൻ കൗണ്ടറുകളും സെൽഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെൽഫ് ചെക്കിംഗ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവർക്കും പോകുന്നവർക്കുമായി 32 ഇമിഗ്രേഷൻ കൗണ്ടറുകൾ ഉണ്ടാകും. ഇതിന്റെ പുറമെ നാല് ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകൾ 16 എണ്ണമാണ്. ആറ് എയ്റോ ബ്രിഡ്ജുകളാണ് ഇപ്പോൾ പൂർത്തിയായിട്ടുളളത്. ബോയിംഗ് 777 പോലുളള വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാം. വാഹനപാർക്കിംഗിന് വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസ്സുകളും ഒരേ സമയം പാർക്ക് ചെയ്യാം.


from mathrubhumi.latestnews.rssfeed https://ift.tt/2y4XtMR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages