മണ്ഡലകാലത്ത് ശബരിമലയില്‍ 500 വനിതാ പോലീസുകാരെ നിയോഗിക്കുമെന്ന് ഡിജിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

മണ്ഡലകാലത്ത് ശബരിമലയില്‍ 500 വനിതാ പോലീസുകാരെ നിയോഗിക്കുമെന്ന് ഡിജിപി

കൊച്ചി: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഒക്ടോബറിൽ തന്നെ വനിതാ പോലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മണ്ഡലകാലത്ത് 500 വനിതാ പോലീസുകാരെ വിന്യസിക്കുമെന്നും ഡി.ജി.പിവ്യക്തമാക്കി. ജോലിയും വിശ്വാസവും രണ്ടാണെന്നും തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ സന്നിധാനത്ത് വനിതാ പോലീസ് ഉണ്ടാകുമെന്നും ബെഹ്റ പറഞ്ഞു. പോലീസ് സേനയിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും ഡി.ജി.പിപറഞ്ഞു. സുരക്ഷാ ആവശ്യങ്ങൾക്കായി വനിതാ പോലീസുകാർക്ക് പ്രത്യേക പരിശീലനം നൽകും. സേനയിൽ 6000ത്തോളം വനിതാ പോലീസ് ഉദ്യാഗസ്ഥരുണ്ടെന്നും ഇതിൽനിന്ന് 500 പേരെ ശബരിമലയിൽ വിന്യസിക്കാൻ തിരഞ്ഞെടുക്കുമെന്നും ഡി.ജി.പികൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2PhIFRO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages