ബ്രൂവറി കമ്പനിയുടേത് വ്യാജ വിലാസം, നല്‍കിയത് അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ വീടിന്റെ വിലാസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

ബ്രൂവറി കമ്പനിയുടേത് വ്യാജ വിലാസം, നല്‍കിയത് അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ വീടിന്റെ വിലാസം

ന്യൂഡൽഹി: കൊച്ചി കിൻഫ്ര വ്യവസായ പാർക്കിൽ ബ്രൂവറിക്ക് അനുമതി നേടിയ പവർ ഇൻഫ്രാ ടെക്കിന്റെ വിലാസത്തിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ. ഡൽഹിയിൽ ഉന്നതർ താമസിക്കുന്ന ന്യൂഫ്രണ്ട്സ് കോളനിയിലെ ഒരു വീടാണ് കമ്പനി രജിസ്ട്രേഡ് വിലാസമായി കാണിച്ചിരുന്നത്. അരുണാചൽ മുൻ മുഖ്യമന്ത്രി മുകുട് മീതിയുടെ വീടാണിതെന്ന് മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഡി-954 സെക്കൻഡ് ഫ്ളോർ ന്യൂഫ്രണ്ട്സ് കോളനി, ഡൽഹി എന്നാണ് പവർ ഇൻഫ്രാ ടെക് കമ്പനിയുടെ രജിസ്ട്രേഡ് മേൽവിലാസം. കമ്പനിയുടെ വെബ്സൈറ്റിലും ഈ വിലാസമുണ്ട്. എന്നാൽ നാലുനിലയുള്ള കൊട്ടാര സദൃശ്യമായ ഈ വീട് ഇപ്പോൾ പൂട്ടികിടക്കുകയാണ്. കെട്ടിടത്തിൽ ഒരു കമ്പനിയും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ 15 വർഷത്തിനിടെ ഇത്തരത്തിൽ ഒരു കമ്പനിയും ഇവിടെയില്ലെന്നാണ്വാച്ച്മാൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജ്യസഭാ മുൻ എംപിയുമായ മുകുട് മീതിയുടെ സ്വകാര്യഭവനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഔദ്യോഗിക വസതിയുള്ള മുകുട് മീതിയും കുടുംബവും വല്ലപ്പോഴുമാണ് ഇങ്ങോട്ടേക്കെത്തുക. പവർ ഇൻഫ്രാ ടെക് എങ്ങനെ ഈ വിലാസം ഉപയോഗിച്ചു എന്ന കാര്യം അറിയില്ലെന്നും മുകുട് മീതിയുടെ ഓഫീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2xWtWoD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages