രാജ്കോട്ട്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യൻ ആധിപത്യം. ആദ്യ ദിനം അരങ്ങേറ്റക്കാരൻ പൃഥ്വി ഷായുടെ സെഞ്ചുറി നേടിയതിനു പിന്നാലെ രണ്ടാം ദിനം ഇന്ത്യൻ നായകൻ വിരാട് കോലിയും സെഞ്ചുറി തികച്ചു. കോലിയുടെ 24-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. അതേസമയം അടിച്ചുതകർത്ത് മുന്നേറിയ യുവതാരം ഋഷഭ് പന്തിന് എട്ടു റൺസ് അകലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 488 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 111 റൺസോടെ കോലിയും 10 റൺസുമായി ജഡേജയുമാണ് ക്രീസിൽ. 184 പന്തിൽ ഏഴു ബൗണ്ടറികളടക്കമാണ് കോലി ടെസ്റ്റിൽ തന്റെ 24-ാം സെഞ്ചുറി കുറിച്ചത്. 84 പന്തിൽ എട്ടു ബൗണ്ടറിയും നാലു സിക്സറുമടക്കം 92 റൺസെടുത്ത പന്തിനെ ദേവേന്ദ്ര ബിഷുവാണ് പുറത്താക്കിയത്. അഞ്ചാം വിക്കറ്റിൽ കോലിക്കൊപ്പം 136 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പന്ത് പുറത്തായത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ സെഞ്ചുറി നേടിയ പന്തിന്, തുടർച്ചയായ രണ്ടു ടെസ്റ്റുകളിൽ സെഞ്ചുറി നേടാനുള്ള അവസരമാണ് നഷ്ടമായത്. രണ്ടാം ദിനം നാലിന് 34 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ സ്കോർ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോയത് പന്തിന്റെ വെടിക്കെട്ടായിരുന്നു. നേരത്തെ ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചുറി നേടിയ പൃഥ്വി ഷായും (134) പൂജാരയുമാണ് (86) ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. ലോകേഷ് രാഹുലിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായ ശേഷം ഒത്തു ചേർന്ന ഈ സഖ്യം 206 റൺസ് ഇന്ത്യൻ സ്കോർബോർഡിലേക്ക് ചേർത്തു. ഇരുവരും പുറത്തായതിനു പിന്നാലെ ഒത്തുചേർന്ന കോലി-രഹാനെ (41) സഖ്യവും സെഞ്ചുറി കൂട്ടുകെട്ട് (105) തീർത്ത ശേഷമാണ് പിരിഞ്ഞത്. Content Highlights: india vs west indies 1st test day 2
from mathrubhumi.latestnews.rssfeed https://ift.tt/2PbjtMt
via
IFTTT
No comments:
Post a Comment