ബംഗലൂരു: ബംഗലൂരു മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ ഡെപ്യൂട്ടി മേയര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണമടഞ്ഞു. ജനതാദള്‍ സെക്യൂലര്‍ നേതാവ് രാമില ഉമാശങ്കര്‍ (44) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ക്ക് ഹൃദയാഘാതമുണ്ടായത്.
കര്‍ണാടകയിലെ കാവേരിപുര വാര്‍ഡില്‍ നിന്നുള്ള അംഗമാണ് രാമില. സെപ്തംബര്‍ 28നാണ് ഇവര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇവരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി എച്ച..ഡി കുമാരസ്വാമി അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യ സേവനത്തിനായും പാര്‍ട്ടി പ്രവര്‍ത്തനത്തിനായും ജീവിതം സമര്‍പ്പിച്ച പ്രവര്‍ത്തകയായിരുന്നു അവരെന്ന് കുമാരസ്വാമി അനുസ്മരിച്ചു.
ഇന്നലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം മെട്രോ ഉദ്ഘാടന ചടങ്ങില്‍ അവര്‍ പങ്കെടുക്കുന്ന ചിത്രവും വച്ചാണ് പ്രവര്‍ത്തകര്‍ ട്വിറ്ററില്‍ അനുശോചനമറിയിക്കുന്നത്.
from mangalam.com https://ift.tt/2O6KVhT
via IFTTT
No comments:
Post a Comment