സ്ത്രീയെ അമ്മയായും അമ്മൂമ്മയായും അമ്മായിയായും ദേവിയായും മാത്രം അറിഞ്ഞാല്‍ പോരാ, ഹോര്‍മോണ്‍ താണ്ഡവത്തിന്റെ നടനവേദിയായിക്കൂടെ സ്ത്രീശരീരത്തെ നോക്കിക്കാണണം; ശ്രേദ്ധേയമായി യുവഡോക്ടറുടെ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

സ്ത്രീയെ അമ്മയായും അമ്മൂമ്മയായും അമ്മായിയായും ദേവിയായും മാത്രം അറിഞ്ഞാല്‍ പോരാ, ഹോര്‍മോണ്‍ താണ്ഡവത്തിന്റെ നടനവേദിയായിക്കൂടെ സ്ത്രീശരീരത്തെ നോക്കിക്കാണണം; ശ്രേദ്ധേയമായി യുവഡോക്ടറുടെ കുറിപ്പ്

ആര്‍ത്തവ വിരാമത്തിന്റെ സമയങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവും ദുശഷ്‌കരമായ അവസ്ഥകളിലൂടെ കടന്നു പോകുന്നത്. സ്ത്രീകള്‍ നിര്‍ബന്ധമായും കടന്നുപോകേണ്ട ഒരു കാലഘട്ടമാണിത്. ഈ സമയം സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അതില്‍ നിന്നും അതിജീവിക്കേണ്ടതിനെ കുറിച്ചും വ്യക്തമാക്കിയിരിക്കുകയാണ് യുവഡോക്ടറായ വീണ ജെഎസ്.

ആര്‍ത്തവവിരാമം അഥവാ മെനോപോസ്. സ്ത്രീശരീരങ്ങള്‍ നിര്‍ബന്ധമായും കടന്നുപോകേണ്ടി വരുന്ന ഒരു കാലഘട്ടം. വേണ്ടത്ര അറിവോടെ, കരുതലോടെ മാത്രമാവണം സ്ത്രീജീവിതത്തിന്റെ ഓരോ ഘട്ടവും നമ്മള്‍ മുന്നേറാന്‍. മിക്ക സ്ത്രീകള്‍ക്കും ബുദ്ധിമുട്ടൊന്നും വരില്ല. എന്നാല്‍ ഭൂരിഭാഗത്തിന്റെ അവസ്ഥ അങ്ങനെയാവണമെന്നില്ല. പലര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാവാം. - വീണ പറയുന്നു.

പെട്ടെന്നുള്ള ദേഷ്യം, അസ്വസ്ഥത, വിഷാദം, ഒന്നിലും താല്പര്യമില്ലാതാകല്‍ , ആത്മഹത്യയെ കുറിച്ചുള്ള ചിന്തകളും സൂചനകളും.. എന്നിവയാണ് ആര്‍ത്തവ വിരാമത്തെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന മാറ്റങ്ങള്‍. ആര്‍ത്തവവിരാമം സ്വാഭാവികമാണെന്ന ചിന്ത സ്ത്രീയുടെ കൂടെയുള്ളവര്‍ ഒഴിവാക്കുക. ആത്മഹത്യയിലോട്ടുപോലും പോയേക്കാവുന്ന വിഷാദം ഉണ്ടായേക്കാം. ചെറിയ മാറ്റങ്ങള്‍ പോലും കാര്യമായി ശ്രദ്ധിക്കുക. സ്‌നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുക. സപ്പോര്‍ട്ട് ഗ്രൂപ്പ് ഉണ്ടാക്കുക. യാത്രകള്‍ പോകുക. വ്യായാമം ശീലമാക്കുക. പോഷകമേന്മയുള്ള ഭക്ഷണം കഴിക്കുക. വിഷാദത്തിന് മാനസികരോഗചികിത്സകന്റെ ഉപദേശം തേടുക, ആവശ്യമെങ്കില്‍ ചികിത്സ എടുക്കുക. -ഡോക്ടര്‍ കുറിച്ചു.

ഡോക്ടര്‍ വീണ ജെ എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

പലപ്പോഴും കാണുന്ന സ്ത്രീശരീരങ്ങള്‍ ഇങ്ങനെയൊക്കെക്കൂടെയാണ് !

1. സംതൃപ്തകുടുംബം. ആര്‍ത്തവവിരാമശേഷം രണ്ടു വര്‍ഷം കഴിഞ്ഞെത്തിയ രക്തസ്രാവം. ചികിത്സകള്‍ ഒരുപാട് നോക്കി. മാറില്ലെന്നായപ്പോള്‍ ചികിത്സയുടെ അവസാനഭാഗമായ ഗര്‍ഭപാത്രഅണ്ഡാശയനീക്കം ചെയ്യല്‍ ശസ്ത്രക്രിയ. ഒരു വര്‍ഷം ആയപ്പോള്‍ കടുത്ത നിരാശ, വിഷാദം. രണ്ടാം വര്‍ഷം ഒരു ദിവസം രാവിലെ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി മുറിക്കുള്ളില്‍ തൂങ്ങി മരിച്ചു. പത്രങ്ങളില്‍ വന്നത്. വീട്ടമ്മയുടെ ആത്മഹത്യ. കാരണമറിയാതെ പോലീസ്, പോസ്റ്റ്‌മോര്‍ട്ടത്തിലും സംശയാസ്പദമായി ഒന്നുമില്ല.

2. വിധവയായ വീട്ടമ്മ. മക്കള്‍ പുറം രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. അയല്പക്കവുമായി തരക്കേടില്ലാത്ത സൗഹൃദം. ആര്‍ത്തവവിരാമത്തോടെ സൗഹൃദത്തില്‍ ചില വിള്ളലുകള്‍. പൊരുത്തക്കേടുകള്‍. സംസാരിക്കാത്തവിധം അകന്നു. മക്കള്‍ വിളിക്കുമ്പോഴും സംസാരിക്കാന്‍ മടി. അനാവശ്യദേഷ്യം. മരം കോച്ചുന്ന തണുപ്പിലും ചൂടുകൊണ്ട് വിയര്‍ത്തു പൊള്ളുന്നു എന്നുമാത്രം എപ്പോഴോ പറഞ്ഞു. അടിക്കടി മൂത്രത്തില്‍ പഴുപ്പെന്നും പറഞ്ഞു. ഒരുദിവസം വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. അയല്‍ക്കാര്‍ വീട്ടുമുറിയിലേക്ക് നോക്കിയപ്പോള്‍ കണ്ടത്? അഴുകിയ ജഡം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ വിഷം അകത്തുചെന്ന് മരണം. ആരിലേക്കും സംശയം ഇല്ലാതെ കേസ് closed.

3. ആര്‍ത്തവവിരാമം. നാളുകള്‍ കഴിഞ്ഞപ്പോള്‍ വീട്ടമ്മക്ക് പെട്ടെന്നു ദേഷ്യം വരുന്നു. പേരക്കുഞ്ഞുങ്ങളോട് പോലും ദേഷ്യം. ബഹളം തുടങ്ങിയപ്പോള്‍ മക്കള്‍ വഴക്കിട്ടു പിരിഞ്ഞുപോയി. ഭര്‍ത്താവ് മരിച്ചതോടെ മറ്റാരോടും മിണ്ടാനും പറയാനും വഴക്കിടാനും ഇല്ലാ. മെലിഞ്ഞ ദേഹം തടിച്ചു തുടങ്ങി. കരള്‍വീക്കത്തിന്റെ തുടക്കമായി. രണ്ടു വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു .

ആര്‍ത്തവവിരാമം അഥവാ മെനോപോസ്. സ്ത്രീശരീരങ്ങള്‍ നിര്‍ബന്ധമായും കടന്നുപോകേണ്ടി വരുന്ന ഒരു കാലഘട്ടം. വേണ്ടത്ര അറിവോടെ, കരുതലോടെ മാത്രമാവണം സ്ത്രീജീവിതത്തിന്റെ ഓരോ ഘട്ടവും നമ്മള്‍ മുന്നേറാന്‍.
മിക്ക സ്ത്രീകള്‍ക്കും ബുദ്ധിമുട്ടൊന്നും വരില്ല. എന്നാല്‍ ഭൂരിഭാഗത്തിന്റെ അവസ്ഥ അങ്ങനെയാവണമെന്നില്ല. പലര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാവാം.

ആര്‍ത്തവവിരാമത്തെ പറ്റി സമൂഹം അറിയുക തന്നെ വേണം. സ്ത്രീയെ അമ്മയായും അമ്മൂമ്മയായും അമ്മായിയായും ദേവിയായും മാത്രം അറിഞ്ഞാല്‍ പോരാ.ഹോര്‍മോണ്‍ താണ്ഡവത്തിന്റെ നടനവേദിയായിക്കൂടെ സ്ത്രീശരീരത്തെ നോക്കിക്കാണണം.

എന്താണ് ആര്‍ത്തവവിരാമം. ആര്‍ത്തവമുള്ള സ്ത്രീയില്‍ അന്‍പതു വയസിനോടടുത്തു പ്രകൃത്യാ ആര്‍ത്തവം ഒരുവര്‍ഷത്തേക്ക് നിന്നുപോയാല്‍ അന്ന് മുതല്‍ ആ സ്ത്രീക്ക് ആര്‍ത്തവവിരാമം ആയെന്നു പറയാം . അണ്ഡാശയങ്ങളോ ഗര്‍ഭപാത്രമോ ഒന്നിച്ചോ വെവ്വേറെയോ നീക്കം ചെയ്തവരില്‍ ശസ്ത്രക്രിയ മുതല്‍ ആര്‍ത്തവവിരാമം എന്നും പറയാം. ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനം മാനസികശാരീരികബുദ്ധിമുട്ടുകളിലേക്ക് നയിക്കാം. ഏറ്റവും ശ്രദ്ധ വേണ്ടത് എന്തിനാണ് എന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേ ഉള്ളൂ. ശരീരമായാലും മനസായാലും ചില മുന്നറിയിപ്പുകള്‍ ഉണ്ടാവും .

മാനസികബുദ്ധിമുട്ടുകള്‍ ഇങ്ങനെയാവാം.
പെട്ടെന്നുള്ള ദേഷ്യം, അസ്വസ്ഥത, വിഷാദം, ഒന്നിലും താല്പര്യമില്ലാതാകല്‍ , ആത്മഹത്യയെ കുറിച്ചുള്ള ചിന്തകളും സൂചനകളും..
പരിഹാരം എങ്ങനെ. ആര്‍ത്തവവിരാമം സ്വാഭാവികമാണെന്ന ചിന്ത സ്ത്രീയുടെ കൂടെയുള്ളവര്‍ ഒഴിവാക്കുക. ആത്മഹത്യയിലോട്ടുപോലും പോയേക്കാവുന്ന വിഷാദം ഉണ്ടായേക്കാം. ചെറിയ മാറ്റങ്ങള്‍ പോലും കാര്യമായി ശ്രദ്ധിക്കുക. സ്‌നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുക. സപ്പോര്‍ട്ട് ഗ്രൂപ്പ് ഉണ്ടാക്കുക. യാത്രകള്‍ പോകുക. വ്യായാമം ശീലമാക്കുക. പോഷകമേന്മയുള്ള ഭക്ഷണം കഴിക്കുക. വിഷാദത്തിന് മാനസികരോഗചികിത്സകന്റെ ഉപദേശം തേടുക, ആവശ്യമെങ്കില്‍ ചികിത്സ എടുക്കുക.

ശാരീരികപ്രശ്‌നങ്ങള്‍.
സഹിക്കാനാവാത്ത ചൂട് വിയര്‍പ്പ്, രാത്രിയിലെ ഉറക്കക്കുറവ്, ക്ഷീണം, നടുവേദന, തലവേദന, കൊളസ്ട്രോള്‍ അടിയല്‍ , ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ വേദന, നീറ്റല്‍, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ വിവിധപ്രശ്‌നങ്ങള്‍.

ആര്‍ത്തവവിരാമത്തോടെ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യതയേറും. ആരോഗ്യമുള്ളപ്പോഴും നിശ്ചിത ഇടവേളകളില്‍ ഡോക്ടറെ കണ്ടു ആരോഗ്യം ഉറപ്പു വരുത്തുക. ആര്‍ത്തവവിരാമശേഷം രക്തസ്രാവം ഉണ്ടാവുകയാണെങ്കില്‍ നിശ്ചയമായും സ്ത്രീരോഗവിദഗ്ധരെ(ഗൈനക്കോളജിസ്റ്റ്) കാണുക. കാന്‍സറാണ് ഈ പ്രായത്തിലെ ഒരു പ്രധാനവില്ലന്‍. ഗര്‍ഭപാത്രം നീക്കം ചെയ്താല്‍പോലും രക്തസ്രാവം ഉണ്ടെങ്കില്‍ വളരെ ഗുരുതരമായി കണ്ട് വിദഗ്ധാഭിപ്രായം തേടണം.

ചൂടും വിയര്‍പ്പും ആദ്യത്തെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കുറയാം. സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഉറപ്പായും ഡോക്ടറെ കാണുക. യോനിയില്‍ ലൂബ്രിക്കേഷന്‍ കുറവാകുന്നതിനാല്‍ ലൈംഗികബന്ധം വേദനയുണ്ടാക്കാം. അതിന് ആര്‍ട്ടിഫിഷ്യല്‍ ലൂബ്രിക്കേഷനോ ഈസ്ട്രജന്‍ ക്രീമോ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം. ഇടയ്ക്കിടെ മൂത്രപഴുപ്പും ഈ ചികിത്സയോടെ കുറെയൊക്കെ ഭേദമാകും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഹോര്‍മോണ്‍ ചികിത്സ എടുക്കാം. നിര്‍ബന്ധമായും ഡോക്ടറുടെ കീഴിലാവണം ചികിത്സ. അതില്‍ പിഴവുകള്‍ വരരുത്. വ്യായാമത്തോടൊപ്പം കാല്‍സിയം വൈറ്റമിന്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ ഉള്‍പ്പെടുത്തിയാല്‍ എല്ലുവേദനക്കു കുറവുണ്ടാകും.

' വെറുതെ ഇരിക്കുന്നതുകൊണ്ടല്ലെ അമ്മക്ക് വേദന തോന്നുന്നത്' എന്ന 'തോന്നല്‍' വീട്ടുകാരും നാട്ടുകാരും ഡോക്ടര്‍മാരും ഉപേക്ഷിക്കുക. ഹോര്‍മോണ്‍ കുറവ് ഏതൊക്കെ വിധത്തില്‍ പ്രകടമാവുമെന്ന് വെറുതെ ഊഹിക്കാന്‍ നില്‍ക്കരുത്. ആര്‍ത്തവവിരാമത്തോടെ നടക്കുന്ന Bone density കുറയലും വേദനക്ക് കാരണമാണ്. സ്ത്രീകളുടെ വേദന ഹിസ്ടീരിയ മാത്രമായി കാണുന്ന ആളുകള്‍ ഉള്ളതുകൊണ്ട് പറഞ്ഞുപോയതാട്ടോ ! ആര്‍ത്തവവിരാമം ലൈംഗികവിരാമം ആണെന്നുള്ള ചിന്തകളും പാടില്ല. പലയാവര്‍ത്തി കേട്ട് സത്യമെന്നു തോനുന്ന മിഥ്യയാണത്. Get your honeymoon back :)

ഏറ്റവും പ്രധാനം ആര്‍ത്തവവിരാമത്തിനു നമ്മള്‍ സ്ത്രീകള്‍ മുന്‍കൂട്ടി തയ്യാറാകുക എന്നതാണ്. ഇതും നമ്മള്‍ അതിജീവിക്കും എന്നത് ആവര്‍ത്തിച്ചുറപ്പിക്കുക. നമ്മുടെ അതിജീവനങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുക.

മുലഞെട്ടുകള്‍ വിടര്‍ന്നുവന്നതോടെ തുള്ളിച്ചാടാന്‍ മടിച്ച, മടിക്കാന്‍ ശീലിപ്പിച്ച, വൃത്തികെട്ട കമന്റടികള്‍ ഉരുവിട്ട സമൂഹത്തെ അതിജീവിച്ചതോര്‍ക്കുക, ആര്‍ത്തവാരംഭത്തോടെ നിര്‍ത്തിയ മരം കേറലും, വീട്ടിലൊതുങ്ങലും പതുക്കെ അതിജീവിച്ചു മുന്നേറിയത് ഓര്‍ക്കുക, ആര്‍ത്തവസമയങ്ങളിലെ അതിഭീമമായ സ്‌ട്രെസ്സിനെ അതിജീവിച്ചതോര്‍ക്കുക, പഠിത്തം പൂര്‍ത്തിയാക്കിയിട്ട് മതി വിവാഹം എന്ന് പറഞ്ഞു കരഞ്ഞപ്പോള്‍ ജാതകമെന്നും പറഞ്ഞ് നിര്‍ബന്ധിച്ചു ചെയ്യിച്ച വിവാഹത്തെ അതിജീവിച്ചതിനെ, ആഗ്രഹിക്കും മുന്നേ കുഞ്ഞിന്റെ അമ്മയായതും, പ്രസവവേദനയും പ്രസവാനന്തരപ്രശ്‌നങ്ങളെ അതിജീവിച്ചതും, കുഞ്ഞിനെ സ്‌നേഹിച്ചു വളര്‍ത്തി അതിജീവിച്ചതും, ഒരു ജീവിതം മുഴുവന്‍ പലതരം സേവനദാതാവായിനിന്ന് അതിജീവിച്ചതും വീണ്ടും വീണ്ടും ഓര്‍ക്കുക.

നമ്മള്‍ ഇതും ഇതിലപ്പുറവും അതിജീവിക്കാന്‍ കഴിയുന്നവര്‍ മാത്രമാണ് എന്ന് അഭിമാനത്തോടെ ഓര്‍ക്കുക, ഒരേ പ്രശ്‌നം അനുഭവിക്കുന്നവരുടെ സപ്പോര്‍ട്ട് ഗ്രൂപ്പ് ഉണ്ടാക്കുക. വിഷാദവും പ്രശ്‌നങ്ങളും പതുക്കെ വഴിമാറും. നമ്മള്‍ വീണ്ടും ചിരിച്ചുതന്നെ ജീവിക്കാന്‍ തുടങ്ങും. ഉറപ്പ് <3

NB: അണ്ഡാശയങ്ങള്‍ നീക്കം ചെയ്യുന്ന അവസരങ്ങളിലും ആര്‍ത്തവവിരാമകാലഘട്ടത്തിലും സംഭവിക്കുന്ന ആത്മഹത്യകള്‍ നിരവധി കണ്ടിട്ടുണ്ട്. അത്തരം ആത്മഹത്യകളുടെ പ്രേരകകാരണം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. അതിനാല്‍ ഈ വിഷയത്തില്‍ നിരന്തരം പഠനങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഗര്‍ഭാശയങ്ങള്‍ നീക്കം ചെയ്യപ്പെടണമെന്നുള്ള ഉപദേശം കിട്ടുന്ന പല സ്ത്രീകളും ആകുലപ്പെടുന്നത് കണ്ടിട്ടുണ്ട് ! സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയയെക്കാള്‍, ഗര്‍ഭപാത്രം ഇല്ലാതായാല്‍ തന്റെ സ്ത്രീത്വം പോകില്ലേ എന്നൊക്കെയാണ് വിഷമങ്ങള്‍. ജന്‍ഡര്‍ ഐഡന്റിറ്റി/ലിംഗത്വം എന്നത് ഗര്‍ഭാശയത്തിലും അണ്ഡാശയത്തിലും ഹോര്‍മോണുകളിലും അല്ലെന്ന് ആദ്യം മനസിലാക്കുക. ആരാന്‍ ആണോ പെണ്ണോ ട്രാന്‍സ്‌ജെന്‍ഡറോ എന്ന് തിരയല്‍ സമൂഹത്തിന്റെ മാത്രം വൃത്തികെട്ട സ്വഭാവമാണ്. ലിംഗത്വം എന്നത് മസ്തിഷ്‌കം നിശ്ചയിക്കുന്നതാണ്. ഗര്‍ഭാശയമാണ് പെണ്ണിനെ പെണ്ണാക്കുന്നത് എന്ന പൊള്ളയായ ആശയം പെണ്ണുങ്ങള്‍ വെച്ച്പുലര്‍ത്തരുത്. സമൂഹം പതുക്കെ പിന്തുടര്‍ന്നോളും.



from mangalam.com https://ift.tt/2ycdOPM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages