കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായി കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ കേസ് വത്തിക്കാന്‍ ഗൗരവമായി പരിഗണിക്കുന്നു. കേസ് ഫ്രാന്‍സിസ് മാര്‍പാപ്പ നിരീക്ഷിച്ചുവരികയാണെന്ന് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കേസില്‍ പോലീസിന്റെ അന്വേഷണ ഫലം അറിയാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. സത്യം പൂര്‍ണ്ണമായും പുറത്തുവരുമെന്നും എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നും വിശ്വാസമുണ്ടെന്നും വത്തിക്കാന്‍ അറിയിക്കുന്നു. ബിഷപ്പിന്റെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങള്‍ ഇന്ത്യയില്‍ നിന്നും എത്തിയ കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാന്‍ പ്രതിനിധികളെ ധരിപ്പിച്ചു.
ഈ സാഹചര്യത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് വത്തിക്കാനും. ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ബിഷപ്പുമാരുടെ സിനഡ് തങ്ങളുടെ അപ്പസ്‌തോലിക ചുമതലകളില്‍ യുവജനതയെ കൂടുതല്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും അതുവഴി സഭയ്ക്ക് പുതിയ ജീവനും ചൈനത്യവും ലഭിക്കുമെന്നു വിശ്വസിക്കുന്നതായും സിബിസിഐ വ്യക്തമാക്കുന്നു.
വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പുമാരുടെ സിനഡിനിടെയാണ് കര്‍ദ്ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ, സി.ബി.സി.ഐ അധ്യക്ഷന്‍ കൂടിയായ ഡോ. ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ വത്തിക്കാന്‍ പ്രതിനിധികളെ കണ്ടത്. സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് കര്‍ദ്ദിനാള്‍ പിയാത്രോ പരോലിന്‍, ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സ് കോണ്‍ഗ്രിഗേഷന്‍ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ഫെര്‍നാഡാ ഫിലോനി, ഓറിയന്റല്‍ ചര്‍ച്ചസ് കോണ്‍ഗ്രിഗേഷന്‍ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി എന്നിവരുമായാണ് കര്‍ദ്ദിനാള്‍മാര്‍ ചര്‍ച്ച നടത്തിയത്.
[IMG]
from mangalam.com https://ift.tt/2PiR9Yx
via IFTTT
No comments:
Post a Comment