തിരുവനന്തപുരം: മുകേഷിനെതിരേ യുവതി മീടൂ ക്യാംപയിന്റെ ഭാഗമായി നടത്തിയിരിക്കുന്ന ആരോപണം അമ്മയേയും സിപിഎമ്മിനെയും വെട്ടിലാക്കുമെന്ന് സൂചന. 19 വര്‍ഷം മുമ്പുണ്ടായതെന്ന് യുവതി പറയുന്ന സംഭവം അറിയില്ലെന്നാണ് മുകേഷിന്റെ പ്രതികരണമെങ്കിലും മലയാളത്തിലെ നടന്മാരുടെ സംഘടനയായ അമ്മയിലെ എക്‌സിക്യുട്ടീവ് അംഗവും കൊല്ലത്തെ ജനപ്രതിനിധിയുമാണ് മുകേഷ്.
യുവതിയുടെ ട്വീറ്റില്‍ നിയമപരമായ കാര്യങ്ങള്‍ നോക്കട്ടെ എന്നുപറഞ്ഞ് കരുതലോടെയാണ് സിപിഎം വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നതെങ്കിലും വരും ദിവസങ്ങള്‍ കടുത്ത പ്രതിരോധം വേണ്ടി വരും. സംഭവത്തില്‍ സത്യമുണ്ടെന്ന രീതിയിലാണ് ഡെറിക് ഒബ്രയാന്റെ വൃത്തങ്ങളും നല്‍കുന്ന സൂചനകള്‍. അന്ന് സ്ഥാപന മേധാവിയായ ഒബ്രയാനോട് പെണ്‍കുട്ടി ഒരു മണിക്കൂര്‍ കരഞ്ഞുകൊണ്ട് സംസാരിച്ചെന്നും തുടര്‍ന്ന് അടുത്ത വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ പെണ്‍കുട്ടിക്ക് ഡെറിക് അനുമതി നല്‍കിയെന്നും മറ്റുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
എന്നാല്‍ ഡെറികിന്റെ നേരിട്ടുള്ള പ്രതികരണം ഇക്കാര്യത്തില്‍ വന്നിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുമായി ഇടഞ്ഞു നില്‍ക്കുന്ന നടികളുടെ സംഘടന ഡബ്‌ള്യൂ സിസി കൂടി വിഷയം ആയുധമാക്കിയാല്‍ അമ്മ പ്രതിസന്ധിയിലാകും. കേസില്‍ പ്രതിയായ നടന് അനുകൂലമായ നിലപാടായിരുന്നു നേരത്തേ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ എടുത്തിരുന്നത്. സംഭവത്തില്‍ മുകേഷിന്റെ പ്രതികരണം കരുതലോടെ ആയിരുന്നില്ല എന്നാണ് സിപിഎം കരുതുന്നത്. സംഭവത്തെക്കുറിച്ച് ഓര്‍മ്മയില്ലെന്നും ചിരിച്ചു തള്ളുന്നതായുമായിരുന്നു മുകേഷിന്റെ പ്രതികരണം.
കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുകേഷ് തന്നെ പലതവണ മുറിയിലേക്ക് വിളിച്ചെന്നും രണ്ടാമത്തെ ഷെഡ്യൂളില്‍ തന്നെ അദ്ദേഹത്തിന്റെ മുറിയുടെ അരികിലെ മുറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെന്നും ടെസ് ജോസഫ് എന്ന യുവതി ചെയ്ത ട്വീറ്റാണ് പുതിയ വിവാദം കുറിച്ചിരിക്കുന്നത്. താരത്തിന്റെ ശല്യം സഹിക്കാന്‍ കഴിയാതായതോടെ തന്റെ ബോസായ ഡെറിക് ഒബ്രയാനെ വിളിച്ച് സംസാരിക്കുകയും അടുത്ത വിമാനത്തില്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ ഡെറിക് സാഹചര്യം ഒരുക്കിക്കൊടുത്തെന്നുമാണ് ട്വീറ്റിലുള്ളത്.
from mangalam.com https://ift.tt/2yoET1w
via IFTTT
No comments:
Post a Comment