ഐഫോണ്‍ ഉപയോഗിച്ച സാംസങ് ബ്രാന്‍ഡ് അംബാസിഡര്‍; തിരഞ്ഞ് പിടിച്ചത് സോഷ്യല്‍ മീഡിയ; മുട്ടന്‍ പണികൊടുത്ത് കമ്പനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

ഐഫോണ്‍ ഉപയോഗിച്ച സാംസങ് ബ്രാന്‍ഡ് അംബാസിഡര്‍; തിരഞ്ഞ് പിടിച്ചത് സോഷ്യല്‍ മീഡിയ; മുട്ടന്‍ പണികൊടുത്ത് കമ്പനി

ചാനല്‍ ചര്‍ച്ചക്കിടെ ഐഫോണ്‍ ഉപയോഗിച്ച സാംസങ് ബ്രാന്‍ഡ് അംബാസിഡര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. 12 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. സാംസങ്ങിന്റെ റഷ്യന്‍ ബ്രാന്‍ഡ് അംബാസിഡറായ ക്‌സീന സോബ്ചാകിക്കാണ് പണി കിട്ടിയിരിക്കുന്നത്. പൊതുചടങ്ങുകളിലും ടെലിവിഷന്‍ പരിപാടികളിലും സാംസങ് ഗ്യാലക്‌സി നോട്ട് ഉപയോഗിക്കണമെന്നായിരുന്നു സാംസങ്ങുമായി സോബ്ചാകിന്റെ കരാര്‍.

എന്നാല്‍ ഈയിടെ നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇവര്‍ ഐഫോണ്‍ ഉപയോഗിച്ചു എന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സാംസങ്ങ് ഇവര്‍ക്ക് പിഴ ചുമത്തിയത്. ടിവി ചര്‍ച്ചക്കിടെ ഐഫോണ്‍ എക്‌സ് ഉപയോഗിച്ച സോബ്ചാക്കി സംഭവം പുറത്തറിയാതിരിക്കാന്‍ പേപ്പര്‍ ഉപയോഗിച്ച് ഫോണ്‍ മറച്ച് പിടിച്ചെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലാവുകയായിരുന്നു. റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയും, ടിവി അവതാരകയുമാണ് ക്‌സീന.



from mangalam.com https://ift.tt/2qkgPcw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages