ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് അക്രമാസക്തമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് അക്രമാസക്തമായി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ പ്രതിഷേധിച്ച് തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ശരണം വിളികളുമായി പത്മകുമാറിന്റെ വീടിനു മുന്നിലെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ബാരിക്കേറ്റുകള്‍ തകര്‍ത്ത് അകത്തുകടക്കുവാന്‍ ശ്രമിക്കുകയായിരുന്നു ഇതോടെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തുകയായിരുന്നു.

ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ റിവ്യൂ പെറ്റിഷന്‍ നല്‍കുക, ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുവമോര്‍ച്ച സമരത്തിന് തയ്യാറെടുത്തത്.

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. അയ്യപ്പ ഭക്തരുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാമജപയജ്ഞം നടക്കുകയാണ്.



from mangalam.com https://ift.tt/2PgDcKX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages