അറ്റകുറ്റപ്പണി: തീവണ്ടിസമയത്തില്‍ മാറ്റം, പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

അറ്റകുറ്റപ്പണി: തീവണ്ടിസമയത്തില്‍ മാറ്റം, പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

തിരുവനന്തപുരം: കുറുപ്പന്തറ-ഏറ്റുമാനൂർ പാതയിൽ ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള തീവണ്ടിസമയങ്ങളിൽ മാറ്റമുണ്ടാകും. 20 മുതൽ 24 വരെയാണ് സമയക്രമീകരണം. 21ന് ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230), മംഗളൂരു സെൻട്രൽ-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649), തിരുവനന്തപുരം-ന്യൂഡൽഹി കേരളഎക്സ്പ്രസ് (12625) എന്നിവ വൈകിയോടും. 22ന് കോർബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പര്സ് (16649) തിരുവനന്തപുരം-ന്യൂഡൽഹി കേരളഎക്സ്പ്രസ് (12625) എനിനവയും വൈകിയോടും. 23ന് കോർബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പര്സ് (16649) തിരുവനന്തപുരം-ന്യൂഡൽഹി കേരളഎക്സ്പ്രസ് (12625) എന്നിവയും 24ന് കന്യാകുമാരി -മുംബൈ ജയന്തിജനതാ എക്സ്പ്രസുമാണ് (16382) വൈകിയോടുക. പാസഞ്ചർ തീവണ്ടികൾ റദ്ദാക്കി; ശബരി, കേരള ആലപ്പുഴ വഴി ശനിയാഴ്ച മൂന്ന് പാസഞ്ചർ തീവണ്ടികൾ റദ്ദാക്കുമെന്നും മൂന്ന് തീവണ്ടികൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചു. ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചർ, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചർ, കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു എന്നിവയാണ് റദ്ദാക്കിയത്. ഈ തീവണ്ടികളുടെ ഇതേപാതയിലുള്ള മടക്കയാത്രയും റദ്ദാക്കിയിട്ടുണ്ട്. കോട്ടയം വഴി തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കു പോകുന്ന ശബരി എക്സ്പ്രസ്, കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ജനശതാബ്ദി എക്സ്പ്രസ്, ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്സ്പ്രസ് എന്നീ തീവണ്ടികൾ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ തീവണ്ടികൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. കൂടാതെ കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്സ്പ്രസ് കോട്ടയം സ്റ്റേഷനിൽ ഒരുമണിക്കൂർ പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2S2LM1t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages