വിജയത്തിന്റെ ഇടിമുഴക്കത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹിക്കെതിരേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

വിജയത്തിന്റെ ഇടിമുഴക്കത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹിക്കെതിരേ

കൊച്ചി: കുറെദിവസങ്ങളായി ഇടവിട്ട് മഴയും ഇടിമിന്നലുമാണ് കൊച്ചിയിൽ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാം ഹോംമാച്ചിൽ ഡൽഹി ഡൈനാമോസിനെ എതിരിടുമ്പോൾ കാണികൾ പ്രതീക്ഷിക്കുന്നതും വിജയത്തിന്റെ ഇടിമുഴക്കംതന്നെ. ശനിയാഴ്ച വൈകീട്ട് ഏഴരയ്ക്കാണ് കളി. ഇതുവരെ കളിച്ച രണ്ടുമത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഒരു ജയവും ഒരു സമനിലയുമാണുള്ളത്. ഡൽഹിക്ക് ഇതുവരെ ജയിക്കാനായിട്ടില്ല. ഒരു സമനിലയും ഒരു തോൽവിയും. കഴിഞ്ഞ രണ്ടുമത്സരങ്ങളിൽ പ്രതീക്ഷപകരുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. ആദ്യ മത്സരത്തിൽ എ.ടി.കെ.യെ അവരുടെ തട്ടകത്തിൽ രണ്ടുഗോളിന് തോൽപ്പിച്ചു. രണ്ടാം പകുതിയിലെ അലസത ബ്ലാസ്റ്റേഴ്സിന് തലവേദനയാകുന്നു. കഴിഞ്ഞകളിയിൽ ജയിച്ചെന്ന് ഉറപ്പിച്ച നേരത്ത് ഇൻജുറി ടൈമിൽ വീണ ഗോളിലാണ് മുംബൈയോട് സമനില വഴങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ ഫോർവേഡുകളായ പോപ്ലാറ്റ്നിച്ചും സ്റ്റൊയ്നോവിച്ചും നല്ല ഫോമിലാണ്. ഡിഫൻസിൽ റാക്കിപ്പ്, ജിംഗാൻ, നെമഞ്ജ പെസിച്ച്, ലാൽറുവത്താര എന്നിവരും ഒത്തിണക്കത്തോടെ കളിക്കുന്നു. ജിംഗാൻ പതിനേഴും പെസിച്ച് പതിനാറും ക്ലിയറൻസുകൾ ഇതുവരെ നടത്തി. ഗോൾകീപ്പർ ധീരജ് സിങ് ആറ് സേവുകൾ നടത്തിക്കഴിഞ്ഞു. സസ്പെൻഷനിലുള്ള ഡിഫൻഡർ അനസ് എടത്തൊടികയ്ക്ക് ശനിയാഴ്ചയും ഇറങ്ങാനാകില്ല. മധ്യനിരയിൽ ദൗംഗൽ, ക്രമറെവിച്ച്, സമദ്, നർസാരി, പെകൂസൺ എന്നിവരിൽ നിന്നാവും തിരഞ്ഞെടുപ്പ്. ചില കളിക്കാർക്ക് പനി ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും ഫിറ്റാണെന്ന് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞു. ഷൂട്ടിങ്ങിലെ പോരായ്മകളാണ് ഡൽഹിയെ വലയ്ക്കുന്നത്. പുണെയ്ക്കെതിരേ ഗോൾ നേടിയത് അവരുടെ ഡിഫൻഡറായ റാണ ഖരാമിയാണ്. കഴിഞ്ഞ കളിയിൽ എ.ടി.കെ.യ്ക്കെതിരേ നിരവധി അവസരങ്ങൾ തുറന്നെടുത്തിട്ടും അവർക്ക് മുതലാക്കാനായില്ല. ഡിഫൻസിൽ പ്രീതം കോട്ടാലും നാരായൺദാസും പോരാളികളാണ്. മുന്നേറ്റത്തിൽ ആൻഡ്രിയ കലുജെറോവിച്ച് വിയർത്തുകളിക്കുന്നുണ്ടെങ്കിലും സ്കോറിങ്ങിൽ മികവുകാട്ടിയിട്ടില്ല. ഇതുവരെ പത്തുതവണയാണ് ടീമുകൾ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് അഞ്ച്തവണ ജയിച്ചപ്പോൾ ഡൽഹിക്ക് ഒരു വിജയമാണുള്ളത്. മൂന്നുകളി സമനിലയിലായി. Content Highlights: isl 2018 kerala blasters delhi dynamos


from mathrubhumi.latestnews.rssfeed https://ift.tt/2PNDJ7v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages