അമൃത്സർ:പഞ്ചാബിലെ അമൃത്സറിൽ ട്രാക്കിൽ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി 61 പേർ മരിച്ചു. അമൃത്സറിലെ ഛൗറ ബസാറിലാണ് സംഭവം.വൈകീട്ട് 6.45 ഓടെയാണ് അപകടം. ദസറ ആഘോഷത്തിനിടെ ട്രാക്കിൽ കൂടി നിന്നആൾക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു.രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ഒച്ചകാരണം ട്രെയിനിന്റെ ശബ്ദം ആളുകൾ കേട്ടിരുന്നില്ല. ഈ സമയം അതിവേഗമെത്തിയ ജലന്ധർ-അമൃത്സർ എക്സ്പ്രസ് പാളത്തിൽനിന്നിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആഘോഷത്തിൽ പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗർ സിദ്ദു മുഖ്യാതിഥിയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പഠാൻകോട്ടിൽ നിന്ന് അമൃത്സറിലേക്ക് വരികയായിയായിരുന്നു ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. നിരവധിപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.മരണസംഖ്യഇനിയും ഉയർന്നേക്കും. മരിച്ചവരിൽ നിരവധി കുട്ടികളുമുണ്ട്. എഴുന്നൂറോളം പേർ അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. #WATCH The moment when the DMU train 74943 stuck people watching Dussehra celebrations in Choura Bazar near #Amritsar (Source:Mobile footage-Unverified) pic.twitter.com/cmX0Tq2pFE — ANI (@ANI) October 19, 2018 സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അന്വേഷണം പ്രഖ്യാപിച്ചു. അപകട സ്ഥലത്തേക്ക് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും സംഘത്തെ അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും എല്ലാ സഹായങ്ങളും വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്.മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യചികിത്സ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. വില്ലനായത് പടക്കം; തീവണ്ടിയെത്തിയത് അറിയാതെ ആൾക്കൂട്ടം അമൃത്സർ:മൂന്നു പതിറ്റാണ്ടുമുന്പ് തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിന് സമാനമായിരുന്നു വെള്ളിയാഴ്ച അമൃത്സറിലുണ്ടായതും. രണ്ടിടത്തും വേദികൾ റെയിൽപ്പാളത്തിന് തൊട്ടടുത്തായിരുന്നു. പടക്കത്തിന്റെ ശബ്ദമാണ് രണ്ടിടത്തും തീവണ്ടി ശബ്ദത്തെ മുക്കിയത്. അമൃത്സറിൽ റെയിൽവേ ട്രാക്കിന് 200 അടി മാത്രം അകലെയായിരുന്നു 'രാവൺ ദഹൻ' ചടങ്ങിനായി വേദി ഒരുക്കിയിരുന്നത്. ഒട്ടേറെപ്പേർ ചടങ്ങിനെത്തി. ഇതോടെ സ്ഥലം കുറവായതിനാൽ കുറേപേർ പാളത്തിൽ കയറിനിന്നു. കോലത്തിൽ തീ പടർന്നപ്പോൾ ഉള്ളിലുണ്ടായിരുന്ന പടക്കങ്ങൾ പൊട്ടിത്തുടങ്ങി. കോലം മറിഞ്ഞ് ദേഹത്തുവീഴാനുള്ള സാധ്യത മുൻനിർത്തി ആളുകൾ പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ചിലർ ഈ സമയം രാവൺ ദഹൻ ചടങ്ങുകൾ മൊബൈലിൽ പകർത്തുകയായിരുന്നു. അതിനിടെയാണ് വേഗത്തിലെത്തിയ ട്രെയിൻ ആളുകൾക്കുമേൽ പാഞ്ഞുകയറിയത്. ഒരേസമയം രണ്ട് ട്രാക്കുകളിലൂടെയും ട്രെയിൻ വന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. പരിപാടി നടക്കുന്നുണ്ടെന്ന് സംഘാടകർ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നെന്നാണ് വിലയിരുത്തൽ. പരിപാടിയിൽ മുഖ്യാതിഥിയായി മന്ത്രി നവജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗർ സിദ്ദുവുമുണ്ടായിരുന്നു. അപകടത്തിനു തൊട്ടുമുമ്പായി താൻ മടങ്ങിയിരുന്നെന്ന് ഇവർ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. വിവരം അറിഞ്ഞ ഉടൻ ആശുപത്രിയിലെത്തിയതായും ഇവർ കൂട്ടിച്ചേർത്തു. അപകടത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ഇസ്രയേൽ യാത്ര റദ്ദാക്കി. ശനിയാഴ്ച രാവിലെ അദ്ദേഹം അമൃത്സറിൽ എത്തും. റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനിയും വടക്കൻ റെയിൽവേ ജനറൽ മാനേജർ വിശ്വേഷ് ചൗബെയും സ്ഥലത്തേക്കു തിരിച്ചു. അപകടത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2q1sj4L
via
IFTTT
No comments:
Post a Comment