തെരുവ് വിളക്കുകൾക്ക് പകരം കൃത്രിമ ചന്ദ്രനെ ഒരുക്കാനൊരുങ്ങി ചൈന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

തെരുവ് വിളക്കുകൾക്ക് പകരം കൃത്രിമ ചന്ദ്രനെ ഒരുക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: തെരുവുവിളക്കുകൾക്ക് പകരമായി ദിവസവും ആകാശത്തുനിന്ന് പ്രകാശം പരത്താൻ ഒരു 'ചന്ദ്രനെ' തന്നെ ഒരുക്കിയാലെങ്ങനെയിരിക്കും! അത്തരത്തിലൊരു 'കൃത്രിമ ചന്ദ്രനെ' ആകാശത്തേക്ക് അയയ്ക്കാനൊരുങ്ങുകയാണ് ചൈന. 2020-ഓടെ 'കൃത്രിമ ചന്ദ്രനെ' വിക്ഷേപിക്കുമെന്ന് ചൈന പ്രഖ്യാപിച്ചുകഴിഞ്ഞു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിച്വാൻ പ്രവിശ്യയിലുള്ള ചെങ്ടു നഗരത്തിൽ ഇല്ലൂമിനേഷൻ സാറ്റലൈറ്റ് വികസിപ്പിക്കാനാരംഭിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ ഉപയോഗിക്കുന്ന വൈദ്യുതി ലാഭിക്കുകയാണ് പ്രധാനലക്ഷ്യം. ലോകത്തെതന്നെ ആദ്യത്തെ 'മനുഷ്യനിർമിത ചന്ദ്രൻ' സിച്വാനിലെ സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നാണ് വിക്ഷേപിക്കുക. ചന്ദ്രനോടൊപ്പംതന്നെ ഈ കൃത്രിമ ചന്ദ്രനും പ്രകാശം പരത്തും. ചന്ദ്രനിൽനിന്ന് ലഭിക്കുന്നതിനേക്കാൾ എട്ടുമടങ്ങ് പ്രകാശം ഇതിനുണ്ടായിരിക്കുമെന്ന് ചൈനാ ഡെയ്ലി പത്രം റിപ്പോർട്ട് ചെയ്തു. ചെങ്ടുവിൽ മാത്രം 17 കോടി ഡോളർ വർഷത്തിൽ ലാഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. 50 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് ഇത് വെളിച്ചംപരത്തും. സൂര്യനിൽ നിന്നുള്ള വെളിച്ചം പ്രതിഫലിപ്പിച്ചാണ് ഈ ചന്ദ്രനും പ്രകാശം പരത്തുക. ദുരന്തബാധിതമേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾക്കും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. ആദ്യ പരീക്ഷണം വിജയിച്ചാൽ 2022-ഓടെ മൂന്നു ചന്ദ്രൻമാരെക്കൂടി വിക്ഷേപിക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന തിയാൻ ഫു ന്യൂ ഏരിയ സയൻസ് സൊസൈറ്റിയുടെ മേധാവി വു ചുൻഫെങ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2OBWZrO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages