നാട്ടങ്കത്തില്‍ പുണെയെ തകര്‍ത്ത് മുംബൈ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

നാട്ടങ്കത്തില്‍ പുണെയെ തകര്‍ത്ത് മുംബൈ

മുംബൈ: നാട്ടുകാരുടെ പോരാട്ടത്തിൽ പുണെ സിറ്റിക്കെതിരേ വിജയമാഘോഷിച്ച് മുംബൈ സിറ്റി എഫ്.സി. ഐ.എസ്.എൽ അഞ്ചാം സീസണിലെ മുബൈയുടെ ആദ്യ വിജയമാണിത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈയുടെ വിജയം. 25-ാം മിനിറ്റിൽ മോഡോ സോഗോയും 45-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റാഫേൽ ബാസ്റ്റോസുമാണ് മുംബൈയുടെ ഗോളുകൾ നേടിയത്. 90-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലൂസിയാൻ ഗോയാന് ലക്ഷ്യത്തിലെത്തിക്കാനായില്ല. കളിയുടെ ഒഴുക്കിനെതിരേ മുംബൈയാണ് ആദ്യം സ്കോർ ചെയ്തത്. ഇടതു വിങ്ങിൽ നിന്ന് നായകൻ പൗളോ മച്ചാഡോ തൊടുത്ത ഷോട്ട് ക്രോസ് ബാറിൽ തട്ടി വീണത് സോഗോയുടെ മുന്നിൽ. സ്ഥാനംതെറ്റി നിന്ന പുണെ ഗോൾ കീപ്പർ വിശാൽ കെയ്തിനെ കാഴ്ചക്കാരനാക്കി സോഗോ സ്കോർ ചെയ്തു. സോഗോയെ ലാൽച്ചുവാൻമാവിയ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റിയിൽ നിന്നാണു ബാസ്റ്റോസ് മുംബൈയുടെ രണ്ടാം ഗോൾ നേടിയത്. 90-ാം മിനിറ്റിൽ ലൂസിയാൻ ഗോയാനെടുത്ത പെനാൽറ്റി പുണെ ഗോൾ കീപ്പർ വിശാൽ കെയ്ത് തട്ടിയകറ്റുകയായിരുന്നു. ജയത്തോടെ നാല് പോയിന്റുമായി മുംബൈ നാലാമതെത്തി. ഒരു പോയിന്റുമായി പുണെ ഒമ്പതാമതാണ്. ഇതാദ്യമായാണ് മുംബൈ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ പുണെയെ തോൽപ്പിക്കുന്നത്. Content Highlights: mumbai city beats pune city in isl


from mathrubhumi.latestnews.rssfeed https://ift.tt/2Ajzlrq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages