കൊച്ചി: ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് ഇറക്കാനാകില്ലെന്ന്ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. കേരളത്തിലെ ക്ഷേത്രങ്ങളിലെ പ്രവേശനം സംബന്ധിച്ച നിയമത്തിലെ വകുപ്പാണ് സുപ്രീം കോടതി റദ്ദാക്കിയത്. അത് സംസ്ഥാന വിഷയമാണ്. അതിന്മേൽ കേന്ദ്രത്തിന് ഓർഡിനൻസ് കൊണ്ടുവരാൻ സാധിക്കില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന രമേശ് ചെന്നിത്തലയേപ്പോലുള്ളവർ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ട് വിഷയത്തിൽ കേന്ദ്രം ഓർഡിൻസ് കൊണ്ടുവന്നത് അത് കേന്ദ്രത്തിന്റെ കീഴിൽ വരുന്ന വിഷയത്തിലുൾപ്പെടുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലവിഷയത്തിൽ സമൂദായ നേതാക്കൾ ഉൾപ്പെടെയുള്ള വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അവരുടെ വിശ്വാസം മൗലികാവകാശമാണ്. അത് സംരക്ഷിക്കാൻ വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നത്. സംഘപരിവാർ സംഘടനയായ ക്ഷേത്ര സംരക്ഷണ സമിതിയും അയ്യപ്പ സേവാസമാജവും റിവ്യൂ പെറ്റീഷൻ നൽകാനുള്ള നിയമനടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം ബിജെപി കോർകമ്മിറ്റിയോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. വിധി വന്ന അന്നുതന്നെ ഇത് നടപ്പിലാക്കണമെന്ന് പറഞ്ഞ സ്വാഗതം ചെയ്തയാളാണ് പ്രതിപക്ഷ നേതാവ്. രാഷ്ട്രീയ ദുരുദ്ദേശത്തോടെ കോൺഗ്രസ് ഗിമ്മിക്കുകൾ കാണിക്കുകയാണ്. എഐസിസിയുടെ ട്വിറ്ററിൽ ഇപ്പോഴും സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്ന നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം സുപ്രീംകോടതി വിധിയെ പ്രതിരോധിക്കേണ്ട ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്ക് വേണ്ടി പ്രതിരോധനിര സൃഷ്ടിക്കാൻ ബിജെപി മുൻപന്തിയിൽ തന്നെയുണ്ട്. ഇപ്പോൾതന്നെ സമരം പലഭാഗത്തും നടക്കുന്നുണ്ട്. അത് കുറേക്കൂടി ശക്തമാക്കണമെന്നാണ് പൊതുവിലുയർന്ന അഭിപ്രായം. കോർകമ്മിറ്റിയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ബിജെപി നിലപാടെടുക്കാൻ വൈകി എന്നുപറയുന്നത് തങ്ങൾക്കെതിരായി ചിന്തിക്കുന്നവരുടെ കുപ്രചാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2OKGh91
via
IFTTT
No comments:
Post a Comment