കൊച്ചി: പതിനാലു കാരിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്. നീണ്ടൂര്‍ സ്വദേശികളായ അജയ് ജോയ്, അരുണ്‍ പീറ്റര്‍, അണ്ടിപ്പിള്ളിക്കാവ് സ്വദേശി സരണ്‍ജിത്, പട്ടണം സ്വദേശി അല്‍ബിന്‍, പൂയപ്പിള്ളി സ്വദേശി ഷെറിന്‍കുമാര്‍, പെരുമ്പടന്ന സ്വദേശി രോഹിത് എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതി അജയ് ജോയിയാണ്. ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ ശേഷം ഇയാള്‍ പലപ്രാവശ്യം പെണ്‍കുട്ടിയുടെ വീട്ടിലെത്തി. നിരന്തരമായി കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് സുഹൃത്തുക്കള്‍ക്ക് കുട്ടിയെ പരിചയപ്പെടുത്തി.
സിപിഎം ചിറ്റാറ്റുകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി പൂയപ്പിള്ളി ബ്രാഞ്ച് അംഗമാണ് ഷെറിന്‍കുമാര്‍. ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഒമ്പതാം ക്ലാസുകാരിയെ കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വര്‍ണമാല കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. ശരണ്‍ജിത്തിന് കടം തീര്‍ക്കാന്‍ മാല നല്‍കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
അജയ് ജോണ്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ശരണ്‍ജിത്തിന് മാല നല്‍കിയത്. ഇരുവരും നേരത്തേ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടുകാര്‍ കൂടി പീഡിപ്പിച്ചത്. പീഡനം തുടരുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ മാല കാണാതായതായി മാതാവ് ശ്രദ്ധിച്ചത്. തുടര്‍ന്ന് സ്‌കൂളില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി. അപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ പിടിയിലാവുകയായിരുന്നു.
from mangalam.com https://ift.tt/2Qdv6mU
via IFTTT
No comments:
Post a Comment