കാഞ്ഞങ്ങാട് : ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിച്ചാല്‍ മാത്രമേ ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാനാകൂ എന്ന് എംപിയും നടനുമായ സുരേഷ്‌ഗോപി. ഭക്തജനങ്ങള്‍ ഒരു രൂപ പോലും ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കരുതെന്നും ഭക്തര്‍ തന്നെ മുന്‍കൈയെടുത്ത് സ്വന്തമായി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും പണം നല്‍കരുതെന്നും ഇത്തരമൊരു ഓര്‍മ്മപ്പെടുത്തലിനാണ് അയ്യപ്പസ്വാമി ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്രയെക്കൊണ്ട് ഈ വിധി പുറപ്പെടുവിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ്. അതുകൊണ്ടാണ് ഇപ്പോള്‍ വാതിലുകള്‍ തോറും വിശദീകരണം നല്‍കേണ്ടി വരുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തക്കശിക്ഷ നല്‍കണമെന്ന് അയ്യപ്പസ്വാമിയോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
അങ്ങേയറ്റം വേദനയോടെയാണ് ഇത് പറയുന്നത്. സര്‍ക്കാരിനോട് യാതൊരു ശത്രുതയും തനിക്കില്ലെന്നും ഭീരുത്വം കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
from mangalam.com https://ift.tt/2qil4Fz
via IFTTT
No comments:
Post a Comment