ഇസ്താംബുള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം അദ്ദേഹത്തിന്റെ ആപ്പിള്‍ വാച്ചില്‍ റെക്കോര്‍ഡ് ആയി. ഒരാഴ്ച മുമ്പ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലേക്ക് കയറിപ്പോയ ജമാലിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇയാള്‍ പിന്നീട് കൊല്ലപ്പെട്ടുവെന്ന വിവരമാണ് പുറത്ത് വന്നത്. ഇതിനിടെ കൊലപാതകത്തിന്റെ റെക്കോര്‍ഡിംഗ് ജമാലിന്റെ ആപ്പിള്‍ വാച്ചില്‍ നിന്ന് ലഭിച്ചതായി ടര്‍ക്കിഷ് സര്‍ക്കാര്‍ അനുകൂല പത്രം റിപ്പോര്‍ട്ട് ചെയ്തു.
സഭാഹ് എന്ന ടര്‍ക്കിഷ് പത്രമാണ് കൊലപാതകം ആപ്പിള്‍ വാച്ചില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വിട്ടത്. കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ടര്‍ക്കിഷ് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ഇതോടെ സൗദി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ സൗദി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക അടക്കം സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. സൗദിയുടെ പങ്ക് വ്യക്തമായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒക്‌ടോബര്‍ 2ന് സൗദി കോണ്‍സുലേറ്റിലേക്ക് കയറിപ്പോയ ജമാലിനെ പിന്നീട് കാണാതാവുകയായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വിമര്‍ശിച്ച് ജമാല്‍ എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കുമ്പോഴും മാധ്യമപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ പങ്കില്ലെന്ന നിലപാടിലാണ് സൗദി.
വാച്ചില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട കൊലപാതകത്തിന്റെ ശബ്ദരേഖ ജമാലിന്റെ ഐ ഫോണില്‍ ലഭിച്ചു. കോണ്‍സുലേറ്റിലേക്ക് പോകുന്നതിന് മുമ്പ് തന്റെ പ്രതിശ്രുത വധുവിന്റെ കൈവശം ജമാല്‍ ഐ ഫോണ്‍ നല്‍കിയിരുന്നു. സൗദി കോണ്‍സുലേറ്റ് അധികൃതര്‍ കൊലപാതകത്തിന്റെ റെക്കോര്‍ഡിംഗ് മായ്ക്കാന്‍ ശ്രമിച്ചതായി ടര്‍ക്കിഷ് പത്രം ആരോപിച്ചു. ആപ്പിള്‍ വാച്ചിന്റെ പിന്‍ നമ്പര്‍ ഊഹിച്ച് അടിച്ചും ഫിംഗര്‍ പ്രിന്റ് വഴി അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിച്ചുമാണ് റെക്കോര്‍ഡിംഗ് കളയാന്‍ നീക്കം നടത്തിയത്. എന്നാല്‍ പിന്‍ തെറ്റിപ്പോയതും ആപ്പിള്‍ വാച്ചിന് വിരലടയാള അണ്‍ലോക്കിംഗ് സംവിധാനമില്ലാത്തതും നീക്കം പരാജയപ്പെടുത്തി.
ആപ്പിള്‍ വാച്ചില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ശബ്ദ, വീഡിയോ ഫയലുകള്‍ അതുമായി സിങ്ക് ചെയ്തിരിക്കുന്ന ഐ ഫോണില്‍ ലഭിക്കും. ജമാലിന്റെ ഫോണില്‍ ലഭിച്ച ശബ്ദ സന്ദേശം അനുസരിച്ച് 15 അംഗ സംഘമാണ് സൗദി കോണ്‍സുലേറ്റില്‍ വച്ച് ജമാലിനെ കൊന്നതെന്നാണ് പ്രാഥമിക സൂചന.
from mangalam.com https://ift.tt/2CHo86h
via IFTTT
No comments:
Post a Comment