കൂടുതല്‍ മക്കളുള്ള അമ്മമാര്‍ക്ക് അവാര്‍ഡ്; ജനസംഖ്യ കൂട്ടാന്‍ പ്രോത്സാഹനവുമായി സംഘടന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

കൂടുതല്‍ മക്കളുള്ള അമ്മമാര്‍ക്ക് അവാര്‍ഡ്; ജനസംഖ്യ കൂട്ടാന്‍ പ്രോത്സാഹനവുമായി സംഘടന

സലാം അകുത്പ്തിക്ക് മക്കൾ പന്ത്രണ്ടാണ്. മണിപ്പൂരിലുള്ള ഉനാംപൽ എന്ന ഊരിലുള്ള മറ്റുസ്ത്രീകളിൽ നിന്നും അകുത്പ്തിയെ വ്യത്യസ്തമാക്കുന്ന ഘടകവും ഇതാണ്. അതുകൊണ്ട് തന്നെ അകുത്പ്തിയെന്ന അമ്മയെ തേടി 3000 രൂപയും പൊന്നാടയും അടങ്ങുന്ന അവാർഡെത്തി. അകുത്പ്തിയും 53 കാരനായ ഭർത്താവ് താമ്പയും മെയ്റ്റെയ്സ് എന്ന ഗോത്രവിഭാഗത്തിൽ പെട്ടവരാണ്. എല്ലാവർഷവും പ്രാദേശിക സംഘടനയായ ഇന്റീജീനിയസ് പീപ്പിൾ അസോസിയേഷൻ കാഞ്ചെലിപാർക്ക് തങ്ങളുടെ സ്ഥാപക ദിനത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്ന അമ്മമാർക്ക് അവാർഡ് നൽകിവരുന്നു. മണിപ്പാലിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനയാണ് ഇത്. കഴിഞ്ഞവർഷത്തെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ 12 മക്കളുള്ള അകുത്പ്തിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്, സരോജിനി ഹോയ്ഡോം,പക്പ്പി വൈക്കോം എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. തുക്പ്തി അവാർഡിന് അപേക്ഷ നൽകിയിരുന്നില്ല. അവരുടെ ഗ്രാമം പേര് നിർദ്ദേശിക്കുകയായിരുന്നു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് അകുത്പ്തിയുടെ ഗ്രാമമായ ഉനാംപോൽ. പതിനേഴ് വയസ്സുള്ളപ്പോഴാണ് ഭർത്താവായ സലാം തോമ്പോയൊപ്പം ഓടിപ്പോന്നത്. നിരക്ഷരരാണ് ഇരുവരും.അന്ന് കുടുംബാസൂത്രണത്തെപ്പറിയൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും ഇവർ പറയുന്നു. അകുത്പ്തിയുടെ മൂത്ത മകൻ വിവാഹിതനായി കുടുംബവുമൊത്ത് മറ്റൊരു വീട്ടിലാണ് താമസം. ജനസംഖ്യാപരമായി ഗോത്രവിഭാഗങ്ങളെ ശക്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. അതിനായി അമ്മമാർ തങ്ങൾക്ക് കഴിയുന്നത്ര കുട്ടികൾക്ക് ജന്മം നൽകണമെന്ന് സംഘടന ആഹ്വാനം ചെയ്യുന്നു. അകുപ്തിയുടെ പ്രസവങ്ങളെല്ലാം തന്നെ വൈദ്യസഹായമില്ലാതെയായിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഒരു വർഷത്തിൽ തന്നെ രണ്ടുപ്രാവശ്യം ഇവർ ഗർഭിണിയായി. അജ്ഞതമൂലമുള്ള ഈ പ്രവൃത്തി അകുപ്തിയെ ഇന്ന് കൊണ്ടെത്തിച്ചിരിക്കുന്നത് കടുത്ത രോഗാവസ്ഥകളിലേക്കാണ്. Content Highlight: SALAM Akutpi a mother of 12


from mathrubhumi.latestnews.rssfeed https://ift.tt/2En1iCD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages