ലക്നൗ: ഉത്തർ പ്രദേശിലെ സാംഭാൽ ജില്ലയിൽ ഒരു കൂട്ടം അക്രമികളുമായി ഏറ്റുമുട്ടുകയായിരുന്നു ആ പോലീസുകാർ. തന്റെ കയ്യിലുള്ള തോക്ക് ഉപയോഗിച്ച് അക്രമികളെ നേരിടുന്നതിനിടെ ഒരു പോലീസുകാരന്റെ തോക്ക് ജാമായി. അക്രമികൾ തൊട്ടടുത്തുണ്ട്. അയാൾ കൂടുതൽ ഒന്നും ആലോചിച്ചില്ല. തോക്ക് ഉന്നം പിടിച്ച് വെടിശബ്ദമുണ്ടാക്കി നേരിട്ടു.വെടിപൊട്ടിയില്ലെങ്കിലും വായിൽ നിന്ന് വന്നത് ഉഗ്രൻ വെടിയൊച്ചകൾ. മറ്റൊരാൾ പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാണ്. ഒക്ടോബർ 12 നാണ് ഈ സംഭവം നടക്കുന്നത്. വീഡിയോയിൽ ഇയാൾ ഈ ശബ്ദം ഉണ്ടാക്കുന്നത് കൃത്യമായി കേൾക്കുന്നുണ്ട്. തോക്ക് ജാമായത് കൊണ്ടാണ് പോലീസുകാരൻ ഈ ശബ്ദം ഉണ്ടാക്കിയതെന്ന് യു.പി പോലീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഇത്തരം അനുഭവം മുൻപും ഉണ്ടായിട്ടുണ്ട്. അക്രമികളെ പേടിപ്പിക്കാനും കീഴടങ്ങാനായി പ്രേരിപ്പിക്കാനുമായി തങ്ങൾ പലപ്പോഴും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #WATCH: Police personnel shouts thain thain to scare criminals during an encounter in Sambhal after his revolver got jammed. ASP says, words like maaro & ghero are said to create mental pressure on criminals. Cartridges being stuck in revolver is a technical fault. (12.10) pic.twitter.com/NKyEnPZukh — ANI UP (@ANINewsUP) October 13, 2018 ഈ ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു. ഒരു അക്രമിയെയും പോലീസ് പിടികൂടി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ വെടിവെച്ച് വീഴ്ത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. നിരവധി കവർച്ചാ കേസ്സുകളിൽ പ്രതിയായ ഇയാളെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖായിപിക്കുകയും ഇയാളുടെ തലക്ക് 2500 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. content highlights:After Gun Jams, UP Cop Shouts To Scare Accused
from mathrubhumi.latestnews.rssfeed https://ift.tt/2RPrSqB
via
IFTTT
No comments:
Post a Comment