മുന്‍ എന്‍സിപി നേതാവ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

മുന്‍ എന്‍സിപി നേതാവ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡൽഹി: എൻസിപിയിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് താരിഖ് അൻവർ കോൺഗ്രസിൽ ചേർന്നു. അദ്ദേഹം രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.19 വർഷത്തിന് ശേഷമാണ് അദ്ദേഹം പാർട്ടിയിൽ മടങ്ങിയെത്തുന്നത്. ദേശീയ അധ്യക്ഷൻ ശരദ് പവാർ റഫാൽ വിഷയത്തിൽ പ്രധാനമന്ത്രിയെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയെന്നാരോപിച്ചാണ് താരിഖ് അൻവർ കഴിഞ്ഞ മാസം പാർട്ടിയിൽ നിന്ന് രാജിവച്ചത്. എൻസിപി സ്ഥാപകാംഗങ്ങളിൽ ഒരാൾ കൂടിയാണ് താരിഖ് അൻവർ. മാതൃപാർട്ടിയിലേക്ക് താരിഖ് അൻവറിനെ സ്വാഗതം ചെയ്യുന്നതായി നേരത്തെ കോൺഗ്രസ് അറിയിച്ചിരുന്നു. 1980കളിൽ ബീഹാർ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്നു താരിഖ് അൻവർ. കോൺഗ്രസ് എംപിയായി കത്തിഹാറിൽ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. റഫാൽ വിഷയത്തിൽ പ്രധാനമന്ത്രിക്ക് പങ്കില്ലെന്ന ശരദ് പവാറിന്റെ പ്രസ്താവനയെത്തുടർന്നാണ് താരിഖ് അൻവർ പ്രതിഷേധസൂചകമായി രാജിവച്ചത്. content highlights:Tariq Anwar Left NCP ,Tariq Anwar ToCongress


from mathrubhumi.latestnews.rssfeed https://ift.tt/2yAoR5E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages