ആശ്രമത്തിലെ ആക്രമണം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ആശ്രമത്തിലെ ആക്രമണം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിൽ പ്രതിയെക്കുറിച്ച് പോലീസിന്സൂചന ലഭിച്ചു. രാത്രി രണ്ടു മണിയോടെ ആശ്രമപരിസരത്ത് നിന്ന് ഒരാൾ ഓടിപ്പോകുന്ന സിസിടിവി ദൃശ്യമാണ് പോലീസിന് ലഭിച്ചത്. അടുത്തുള്ള കുണ്ടമൺ ദേവീക്ഷേത്രത്തിലെ രണ്ട്സിസിടിവി ക്യാമറയിൽ നിന്നുള്ളദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. പോലീസ് കൂടുതൽ പരിശോധന നടത്തി വരികയാണ്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കുണ്ടമൺകടവിലെ ആശ്രമത്തിൽ ആക്രമണം ഉണ്ടായത്. ആശ്രമത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകളും ഒരു സ്കൂട്ടറും തീവെച്ചു നശിപ്പിക്കുകയും ആശ്രമത്തിന് പുറത്ത് റീത്ത് വെയ്ക്കുകയും ചെയ്തു. ശബരിമലയിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച സന്ദീപാനന്ദഗിരിയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ആക്രമണത്തെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ അപലപിച്ചു. സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2O7SqQY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages