ന്യൂഡല്‍ഹി: സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ര്‍ രാകേഷ് അസ്താനക്കെതിരെ ശക്തമായ തെളിവ് ലഭിച്ചതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സുപ്രീം കോടതിയില്‍. മുന്‍ സ്‌പെഷ്യല്‍ ഡയറക്ര്‍ രാകേഷ് അസ്താനക്കെതിരായ കൈക്കൂലിക്കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന്‍ എ.കെ. ബസ്സി അന്തമാനിലേക്ക് സ്ഥലം മാറ്റിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കൈക്കൂലിക്കേസില്‍ പെട്ട അസ്താനയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോണ്‍രേഖകളും വാട്സ്ആപ് സന്ദേശങ്ങളുമടക്കമുള്ള തെളിവുകളും ബസ്സി സുപ്രീം കോടതിക്ക് കൈമാറി.
സി.ബി.ഐ ഡയറക്ടറുടെ താത്കാലിക ചുമതലയേറ്റെടുത്ത എം. നാഗേശ്വര്‍ റാവു, രാകേഷ് അസ്താനക്കെതിരായ കേസന്വേഷിക്കുന്ന ബസ്സിയെ പോര്‍ട്ട് ബ്ലെയറിലേക്ക് സ്ഥലം മാറ്റിയിരുന്നു. അതേ ദിവസം തന്നെ സി.ബി.ഐയിലെ നിരവധി ഓഫീസര്‍മാരെ സ്ഥലം മാറ്റുകയും അസ്താനയെയും അലോക് വര്‍മയെയും നിര്‍ബന്ധിത അവധിയില്‍ വിടുകയും ചെയ്തിരുന്നു.
അസ്താനയുടെ ഹരജി അടിയന്തിരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. അസ്താനയുടെ അറസ്റ്റ് നവംബര്‍ ഒന്നുവരെ ഡല്‍ഹി ഹൈകോടതി തടഞ്ഞിരുന്നു. രാകേഷ് അസ്താന നല്‍കിയ ഹരജിയില്‍ മറുപടി നല്‍കാത്തതില്‍ നീരസം പ്രകടിപ്പിച്ച കോടതി, സി.ബി.ഐയ്ക്ക് ഒരാഴ്ച കൂടി സമയം നല്‍കുകയായിരുന്നു.
from mangalam.com https://ift.tt/2Dbh2r2
via IFTTT
No comments:
Post a Comment