ഇന്‍ഡോനേഷ്യയില്‍ കടലില്‍ തകര്‍ന്നു വീണ ലയണ്‍ എയര്‍ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. വിമാനം പറന്നുയര്‍ന്ന ഉടന്‍ ഇറങ്ങാനുള്ള അനുവാദം പൈലറ്റ് ചോദിച്ചിരുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചു. അനുവാദം നല്‍കിയെങ്കിലും നിയന്ത്രണം വിട്ട് കടലിലേക്ക് വീഴുകയായിരുന്നു. ബ്‌ളാക്ക് ബോക്‌സിനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
വിമാനം ടേക്ക് ഓഫ് ചെയ്ത് മൂന്ന് മിനിറ്റിനുള്ളില്‍ പൈലറ്റായ ഡല്‍ഹി സ്വദേശി ക്യാപ്റ്റന്‍ ഭവ്യേ സുനേജ തിരിച്ചിറങ്ങാനുള്ള അനുവാദം ചോദിച്ചിരുന്നു. കോക്പിറ്റിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാന്‍ ബ്‌ളാക്ക് ബോക്‌സ് ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള തിരച്ചില്‍ അധികൃതര്‍ ഊര്‍ജികമാക്കി.
വിമാനത്തിന് തകരാറുണ്ടായിരുന്നതായി ലയണ്‍ എയര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി കടലില്‍ തിരച്ചില്‍ തുടരുകയാണ്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചും മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയും കടലിനടിയില്‍ 35 മീറ്റര്‍ താഴ്ചയിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. പ്രതികൂലകാലവസ്ഥയെ അതിജീവിച്ച് ഇന്നലെ പൈലറ്റിന്റേതടക്കം പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 181 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
from mangalam.com https://ift.tt/2Jq2dBd
via IFTTT
No comments:
Post a Comment