ന്യൂഡൽഹി: സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പുതിയ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അസ്താനയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച സതീഷ് സനയ്ക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. അസ്താനയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ചിരുന്ന സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് പുതിയ സംഘത്തെ ആവശ്യപ്പെട്ട് ഹർജിസമർപ്പിച്ചത്. അസ്താന കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവുകൾ സഹിതമാണ് ഹർജി നല്കിയിരിക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ ഹർജി ഉടനടി പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. അതിന്റേതായ സമയമെടുത്ത് സുപ്രീംകോടതിയിലെത്തുമ്പോൾ ഹർജി പരിഗണിക്കുമെന്നും കോടതി പറഞ്ഞു. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ചോദ്യം ചെയ്യലുകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് സന കോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന പരാതി പരിഗണിച്ച കോടതി പോലീസ് സുരക്ഷ സനയ്ക്ക് ഉറപ്പ് നൽകി. ഹൈദരാബാദ് എസ്പിക്കാണ് സുരക്ഷാച്ചുമതല. എന്നാൽ, സിബിഐ ചോദ്യം ചെയ്യാൻ പാടില്ലെന്ന സനയുടെ ആവശ്യം കോടതി തള്ളി.
from mathrubhumi.latestnews.rssfeed https://ift.tt/2DbMu8p
via
IFTTT
No comments:
Post a Comment