ഫെമിനിസ്റ്റുകള്‍ എത്തിയാല്‍ ശബരിമലയില്‍ വ്യാജ 'മീ ടൂ' ആരോപണങ്ങളുടെ ബഹളമാകുമെന്ന് രാഹുല്‍ ഈശ്വര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ഫെമിനിസ്റ്റുകള്‍ എത്തിയാല്‍ ശബരിമലയില്‍ വ്യാജ 'മീ ടൂ' ആരോപണങ്ങളുടെ ബഹളമാകുമെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി: യുവതികളായ ഫെമിനിസ്റ്റുകൾ കൂടി പ്രവേശിച്ചാൽ ശബരിമലയിൽ വ്യാജ മീ ടൂ ആരോപണങ്ങളുടെ ബഹളമായിരിക്കുമെന്ന് രാഹുൽ ഈശ്വർ. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. ലക്ഷക്കണക്കിന് അയ്യപ്പഭക്തർ നൈഷ്ഠിക ബ്രഹ്മചര്യം എടുത്തുവരുന്ന ശബരിമലയിൽ, ഒരുപാട് തിക്കിത്തിരക്കി ക്യൂ നിൽക്കേണ്ടി വരുന്ന സന്നിധാനത്ത് യുവതികളായ ഫെമിനിസ്റ്റുകളും കൂടി പ്രവേശിച്ചാൽ പിന്നീട് മീ ടൂ വ്യാജ ആരോപണങ്ങളുടെ ബഹളമായിരിക്കും -രാഹുൽ ഈശ്വറിന്റെ പ്രസ്താവനയിൽ പറയുന്നു. തനിയ്ക്കെതിരെ മീ ടൂ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഈശ്വറിന്റെ പ്രസ്താവന. തനിയ്ക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും ഇത്തരത്തിലുള്ള കൂടുതൽ ആരോപണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഇത് ശബരിമല ഭക്തർക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയാണ്. മീ ടൂ പ്രസ്ഥാനത്തോട് വിയോജിപ്പോടു കൂടിയുള്ള യോജിപ്പുണ്ട്. എന്നാൽ എതിർപക്ഷത്തുള്ളവരെ തേജോവധം ചെയ്യാൻ അത് ദുരുപയോഗം ചെയ്യുന്നത് തരംതാണ പ്രവൃത്തിയാണെന്നും രാഹുലിന്റെ പ്രസ്താവനയിൽ പറയുന്നു. കുടുംബ സമേതമാണ് രാഹുൽ ഈശ്വർ വാർത്താ സമ്മേളനത്തിന് എത്തിയത്. മുത്തശ്ശി ദേവകി അന്തർജനം, അമ്മ മല്ലിക നമ്പൂതിരി, ഭാര്യ ദീപ, അഭിഭാഷക ശാന്തി മായാദേവി എന്നിവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു. കർശന ജാമ്യ വ്യവസ്ഥകൾ ഉള്ളതിനാൽ ഓരോരുത്തരുടെയും എഴുതിത്തയ്യാറാക്കിയ പ്രസ്താവന രാഹുലിന്റെ അഭിഭാഷ അഡ്വ. ശാന്തി മാധ്യമങ്ങൾക്ക് മുന്നിൽ വായിക്കുകയായിരുന്നു. രാഹുൽ ഈശ്വർ തന്റെ പൗത്രനാണെന്നും പൂർണവിശ്വാസമാണെന്നും ദേവകി അന്തർജനം പറഞ്ഞു. തന്റെ ഭർത്താവും ദീർഘകാലം ശബരിമല തന്ത്രിയുമായിരുന്ന കണ്ഠരര് മഹേശ്വരര് രാഹുൽ ഈശ്വർ വഴിയാണ് കോടതി കേസുകളിൽ ഇടപെട്ടിരുന്നതെന്നും കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് എത്തിച്ചിരുന്നതെന്നും ദേവകി അന്തർജനത്തിന്റെ പ്രസ്താവനയിൽ പറയുന്നു. രാഹുൽ തന്ത്രി കുടുംബാംഗമല്ലെന്ന് പറഞ്ഞ് ദേവകി അന്തർജനത്തിന്റെ മൂത്ത മകനും ശബരിമല മുൻ തന്ത്രിയുമായ കണ്ഠരര് മോഹനര് നേരത്തേ രംഗത്തെത്തിയിരുന്നു. മക്കത്തായ പ്രകാരമാണ് തന്ത്രിയെ നിശ്ചയിക്കുന്നതെന്നും തന്ത്രിയുടെ പെൺമക്കളുടെ മക്കൾക്ക് തന്ത്രിയാകാൻ അർഹതയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കണ്ഠരര് മോഹനരുടെ സഹോദരി മല്ലിക നമ്പൂതിരിയുടെ മകനാണ് രാഹുൽ.


from mathrubhumi.latestnews.rssfeed https://ift.tt/2yDAjxq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages