അയ്യപ്പദർശൻ പാക്കേജുമായി കെ.എസ്.ആർ.ടി.സി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

അയ്യപ്പദർശൻ പാക്കേജുമായി കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം: ശബരിമലയാത്രയ്ക്കായി അയ്യപ്പദർശൻ എന്ന പേരിൽ കെ.എസ്.ആർ.ടി.സി. പാക്കേജ് ടൂറുകൾ തുടങ്ങുന്നു. മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്ക് നെടുമ്പാശ്ശേരി വിമാനത്താവളം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കാണ് സൗകര്യമൊരുക്കുന്നത്. കെ.എസ്.ആർ.ടി.സി. വെബ്‌സൈറ്റിൽ 29-ന് ബുക്കിങ് തുടങ്ങും. യാത്രക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി. പ്രതിനിധികളുണ്ടാകും. യാത്രക്കാരെ തിരിച്ചറിയുന്നതിന് സ്റ്റിക്കറുകൾ നൽകും. ബസിൽ മൊബൈൽ ചാർജിങ്, ഇന്റർനെറ്റ് സൗകര്യങ്ങളുണ്ടാകും. പമ്പയിലെത്തുമ്പോൾ ഒരു കുപ്പിവെള്ളം നൽകും. ബസിൽ അയ്യപ്പഭക്തിഗാനങ്ങൾ മാത്രമാകും ഉപയോഗിക്കുക. യാത്രാമധ്യേ ടോയ്‌ലറ്റ് സൗകര്യം ഉണ്ടാകും. നിലയ്ക്കലിൽ ബസ് മാറികയറേണ്ടതില്ല. പമ്പയിൽ സ്വീകരിക്കാൻ കെ.എസ്.ആർ.ടി.സി. പ്രതിനിധികൾ ഉണ്ടാകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ ഇവർ നൽകും. ആവശ്യമുള്ളവർക്ക് പോലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ഒരുക്കും. ദർശനം കഴിഞ്ഞ് തിരികെയെത്തുമ്പോൾ ഒരു ടിൻ അരവണപ്പായസവും ഒരു കുപ്പിവെള്ളവും നൽകും. നെടുമ്പാശ്ശേരിയിൽനിന്ന് (മടക്കയാത്ര ഉൾപ്പെടെ) 1500 രൂപയും ചെങ്ങന്നൂരിൽ നിന്ന് 900 രൂപയുമാണ് നിരക്ക്.


from mathrubhumi.latestnews.rssfeed https://ift.tt/2OPK6uq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages