തിരുവനന്തപുരം : പ്രളയത്തിൽ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. യു.എൻ. സംഘത്തിന്റെ ദുരന്താനന്തര റിപ്പോർട്ട് ഡൽഹിയിലെ യു.എൻ. റസിഡന്റ് കോ-ഓർഡിനേറ്റർ യൂറി അഫാനിസീവ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.പ്രളയത്തിൽ 25,046 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് ലോക ബാങ്ക് സംഘം റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ജീവനോപാധികളുടെ നഷ്ടംകൂടി പരിഗണിച്ചാണ് 31,000 കോടിരൂപയുടെ നഷ്ടം യു.എൻ. കണക്കാക്കിയത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ മൂന്നിലൊന്നിന് തുല്യമാണ് ഈ നഷ്ടം. ഇതിൽ 10,046 കോടിയുടെ നഷ്ടവും ഗതാഗതമേഖലയിലാണ്. ഭാവിയിൽ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ ഭൂവിനിയോഗ സമ്പ്രദായത്തിൽ മാറ്റം വരുത്തണമെന്ന് യു.എൻ. നിർദേശിച്ചു. അതിജീവനശേഷിയുള്ള കെട്ടിടനിർമാണത്തിന് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യയാണ് ഏറ്റവും യോജിച്ചത്. സൗരോർജം പരമാവധി ഉപയോഗിക്കണം. ഖരമാലിന്യ സംസ്കരണം കാര്യക്ഷമമാക്കണമെന്നും ടൂറിസം പ്രകൃതി സൗഹൃദപരമാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.കേരളത്തിന്റെ പുനർനിർമാണത്തിന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കാൻ യു.എൻ. സഹായിക്കുമെന്ന് യൂറി അഫാനിസീവ് പറഞ്ഞു. അന്താരാഷ്ട്ര ഏജൻസികളിൽനിന്ന് ആവശ്യമായ സഹായധനം ഉറപ്പാക്കും. പുനർനിർമാണത്തിനുള്ള ആസൂത്രണം, മേൽനോട്ടം എന്നിവയിലും സഹായിക്കും. അന്താരാഷ്ട്രതലത്തിലെ മികച്ച പുനർനിർമാണ മാതൃകകൾ പരിചയപ്പെടുത്തുന്നതിന് വേദിയുണ്ടാക്കും.രക്ഷാപ്രവർത്തനത്തിന് സംസ്ഥാനം സമയോചിതമായി നടത്തിയ ഇടപെടലുകളെ യു.എൻ. സംഘം പ്രശംസിച്ചു. മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അവരുടെ പരിശ്രമത്തിലൂടെ ചൂരുങ്ങിയത് 65,000 പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.യു.എൻ. സംഘത്തിലെ ഡോ. മുരളി തുമ്മാരുകുടി, ജോബ് സക്കറിയ, ആനി ജോർജ്, രഞ്ജിനി മുഖർജി എന്നിവരും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു. പുനർനിർമാണത്തിന് നാലു ഘടകങ്ങളുള്ള നയസംബന്ധമായ ചട്ടക്കൂടും യു.എൻ. മുന്നോട്ടുവെച്ചു. സംയോജിത ജലവിഭവ മാനേജ്‌മെന്റ്, പ്രകൃതിസൗഹൃദമായ ഭൂവിനിയോഗം, എല്ലാവരേയും ഉൾക്കൊള്ളുന്ന ജനകേന്ദ്രിതമായ സമീപനം, നൂതന സാങ്കേതിക വിദ്യ എന്നിവയാണിവ. സമഗ്രമായ പഠന റിപ്പോർട്ട് സമർപ്പിച്ച യു.എൻ. സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇത്തരമൊരു പഠനം ഇന്ത്യയിൽ ആദ്യമായാണ് നടത്തുന്നത്.വിവിധ മേഖലയിലെ നഷ്ടം (തുക കോടിയിൽ)ഗതാഗതം 10,046ഭവന നിർമാണം 5,443 കൃഷി, മത്സ്യബന്ധനം, കന്നുകാലി സമ്പത്ത് 4,498തൊഴിൽ, ജീവിതോപാധി 3,896മറ്റ് അടിസ്ഥാന സൗകര്യങ്ങൾ 2,446ജലസേചനം 1,483ജലവിതരണം, ശുചീകരണം 1,331ആരോഗ്യം 600വൈദ്യുതി 353പരിസ്ഥിതി 148വിദ്യാഭ്യാസം, ശിശുസംരക്ഷണം 214ദുരന്ത ലഘൂകരണം 110 സാംസ്കാരികപൈതൃകം 80ജൻഡർ, സാമൂഹികം 35 പ്രാദേശിക ഭരണം 32ജലവിഭവ മാനേജ്‌മെന്റ് 24
from mathrubhumi.latestnews.rssfeed https://ift.tt/2RnYU0j
via
IFTTT
No comments:
Post a Comment