കൊച്ചി: ശബരിമലയിലുണ്ടായ പ്രശ്നത്തിൽ ഗാലറിക്കുവേണ്ടി കളിക്കരുതെന്നും കുറ്റംചെയ്തവരെ പിടികൂടണമെന്നും സർക്കാരിന് മുന്നറിയിപ്പുനൽകി ഹൈക്കോടതി. അറസ്റ്റ് നടപടികളിൽ പിഴവുവന്നാൽ വലിയ വിലനൽകേണ്ടിവരുമെന്നും ഇതുസംബന്ധിച്ച ഹർജിയിൽ വാദത്തിനിടെ ഡിവിഷൻബെഞ്ച് ഓർമപ്പെടുത്തി. മാനദണ്ഡമില്ലാതെ കുറ്റംചുമത്തി പോലീസ് നടപടിയെടുക്കുന്നുവെന്നുകാണിച്ച് പത്തനംതിട്ട സ്വദേശി സുരേഷ് കുമാർ, ശബരിമല ആചാരസംരക്ഷണ സമിതി അധ്യക്ഷൻ അനോജ് കുമാർ എന്നിവർ നൽകിയ ഹർജിയിലാണിത്. സർക്കാരിന്റെ വിശദീകരണംതേടി ഹർജി തിങ്കളാഴ്ചയ്ക്ക് മാറ്റി.തുലാമാസപൂജകാലത്തെ അക്രമങ്ങളുടെ ദൃശ്യങ്ങൾ നോക്കിയാണ് നടപടിയെടുക്കുന്നതെന്ന് സർക്കാർ അറിയിച്ചു. കുറ്റംചെയ്തവർക്ക് രക്ഷപ്പെടാനാവില്ലെന്നും ബോധിപ്പിച്ചു. ഒക്ടോബർ ഏഴുമുതൽ 18 വരെ സമാധാനപരമായി നാമജപയജ്ഞം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് ഹർജിക്കാർ അറിയിച്ചത്. നിരോധനാജ്ഞ വന്നതോടെ അത് അവസാനിപ്പിക്കേണ്ടിവന്നു. നാമജപയജ്ഞത്തിൽ പങ്കെടുത്ത ഭക്തരുടെയും മറ്റും പേരിൽ സംഭവസ്ഥലത്തെ ചിത്രങ്ങൾ നോക്കി പോലീസ് കേസെടുക്കുകയാണ്. കുറ്റക്കാരുടേതെന്ന നിലയിൽ പോലീസ് തയ്യാറാക്കിയ ചിത്രങ്ങളിൽ പോലീസുദ്യോഗസ്ഥരും കാഴ്ചക്കാരും വരെയുണ്ട്. കേസെടുക്കാതെയും നടപടിക്രമം പാലിക്കാതെയുമുള്ള അറസ്റ്റ് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. നമജപയജ്ഞം നടത്തുന്നത് തടയരുതെന്നും ആവശ്യമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2RgDiCY
via
IFTTT
No comments:
Post a Comment