ജീവനക്കാരുടെ സമരം; കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരീശീലനം കെ.എസ്.ആര്‍.ടി.സി നിര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ജീവനക്കാരുടെ സമരം; കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരീശീലനം കെ.എസ്.ആര്‍.ടി.സി നിര്‍ത്തി

തിരുവനന്തപുരം: ജീവനക്കാരുടെ മിന്നൽ സമരത്തെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾക്കുള്ളപരിശീലനം കെ.എസ്.ആർ.ടി.സി നിർത്തിവെച്ചു. റിസർവേഷൻ കൗണ്ടർ ജോലി കുടുംബശ്രീയെ ഏൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സമരം ചെയ്തിരുന്നത്. പരിശീലനം നിർത്തിയത് രേഖാമൂലം അറിയിച്ചാലെ സമരം അവസാനിപ്പിക്കു എന്ന നിലപാടിലാണ് ജീവനക്കാർ. സമരത്തെ തുടർന്ന് സംസ്ഥാനത്തെ പല ഡിപ്പോകളിലും കെ.എസ്.ആർ.ടി.സി സർവീസുകൾ തടസ്സപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ഉൾപ്പടെ ജീവനക്കാർ നടത്തിയ സമരങ്ങൾ സംഘർഷത്തിന് കാരണമായിരുന്നു. കുടുംബശ്രീ ജീവനക്കാർ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകൾക്ക് മുന്നിലാണ് ഇവർ സമരം നടത്തിയത്. വിഷയത്തിൽ ഇന്ന് തൊഴിലാളി നേതാക്കളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2P2EkVB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages