ഫലപ്രഖ്യാപനത്തിനു മുമ്പേ മേയറെ കുറിച്ച് സൂചന നല്‍കി; ജമ്മു കശ്മീര്‍ ഗവര്‍ണര്‍ വിവാദത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ഫലപ്രഖ്യാപനത്തിനു മുമ്പേ മേയറെ കുറിച്ച് സൂചന നല്‍കി; ജമ്മു കശ്മീര്‍ ഗവര്‍ണര്‍ വിവാദത്തില്‍

ശ്രീനഗർ: തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പേ ശ്രീനഗറിൽ അധികാരത്തിലെത്താൻ പോകുന്ന പുതിയ മേയറെ കുറിച്ച് വ്യക്തമായ സൂചനകൾ നൽകിയതിനെ തുടർന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് വിവാദത്തിൽ. നാഷണൽ കോൺഫറൻസും പി ഡി പിയും ബഹിഷ്കരിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നോ എന്ന ചോദ്യത്തിന് ഈയാഴ്ച ആദ്യം എൻ ഡി ടിവിയോടായിരുന്നു ഗവർണറുടെ പ്രതികരണം. മത്സരിക്കാൻ സാധിക്കാത്തതിൽ രണ്ടുപാർട്ടികളും(നാഷണൽ കോൺഫറൻസ്, പി ഡി പി) ഖേദിക്കുകയാണെന്നും തനിക്ക് ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ശ്രീനഗറിന് പുതിയ മേയറെ ലഭിക്കുമെന്നുമാണ് ഗവർണർ പറഞ്ഞത്. അദ്ദേഹം(പുതിയ മേയർ) വിദേശത്തുനിന്ന് വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള ചെറുപ്പക്കാരനാണ്. ഈ നേതാവ് വിജയിച്ചാൽ രണ്ടു പാർട്ടികളും പരിഭ്രമിക്കും. ആ ആൺകുട്ടിയുടെ പേര് മാട്ടു എന്നാണ്. അദ്ദേഹം നല്ല വിദ്യാഭ്യാസമുള്ളയാളാണ്. അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുമെന്നും ഗവർണർ അന്ന് കൂട്ടിച്ചേർത്തിരുന്നു. നാലുഘട്ടമായാണ് ജമ്മു കശ്മീരിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ പതിനാറിനാണ് തിരഞ്ഞെടുപ്പ് പൂർത്തിയാവുക. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ബുധനാഴ്ച ആരംഭിച്ചു. 13 വർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. നാഷണൽ കോൺഫറൻസും പി ഡി പിയും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. content highlights:Jammu kashmir lands in controversy as he gives clues about new srinagar mayor


from mathrubhumi.latestnews.rssfeed https://ift.tt/2E6ZihI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages