ശുദ്ധിപോരെന്ന് ദേവപ്രശ്‌നം; ശബരിമലയില്‍ കളഭാഭിഷേകത്തിന് ഇനി മറയൂര്‍ ചന്ദനം; അഭിഷേകത്തിനുള്ള വെള്ളം ഉറവയില്‍ നിന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ശുദ്ധിപോരെന്ന് ദേവപ്രശ്‌നം; ശബരിമലയില്‍ കളഭാഭിഷേകത്തിന് ഇനി മറയൂര്‍ ചന്ദനം; അഭിഷേകത്തിനുള്ള വെള്ളം ഉറവയില്‍ നിന്ന്

പത്തനംതിട്ട : കളഭാഭിഷേകത്തിന് ഉപയോഗിക്കുന്ന ചന്ദനത്തിന് ശുദ്ധിപോരെന്നും കളഭാഭിഷേകം ചെയ്യുന്നുവെങ്കില്‍ അത് നല്ല രീതിയില്‍ വേണമെന്നുമുള്ള ശബരിമല ദേവപ്രശ്‌ന വിധിയെ തുടര്‍ന്ന് അയ്യപ്പന് കളഭാഭിഷേകത്തിനുള്ള ചന്ദനം ഇനി മറയൂരില്‍ നിന്ന് എത്തിക്കും. മറയൂരില്‍ നിന്നും പ്രത്യേക ചന്ദനത്തടികള്‍ എത്തിച്ച് അരച്ചുണ്ടാക്കി കളഭാഭിഷേകത്തിന് ഉപയോഗിക്കാനാണ് തീരുമാനം. കിലോയ്ക്ക് 16,000 ചെലവു വരുന്ന ചന്ദനമാണ് ഇത്. സന്നിധാനത്തു തന്നെ ശുദ്ധിയോടെ അരച്ച് തയ്യാറാക്കുന്നതിന് പ്രത്യേക ഗ്രൈന്ററും വാങ്ങിയിട്ടുണ്ട്.

ദിവസവും മൂന്ന് കിലോ ചന്ദനമാണ് കളഭാാിഷേകത്തിന് വേണ്ടത്. നിലവില്‍ ചന്ദനം അരച്ചു കൊടുക്കുന്നവരില്‍ നിന്നും വാങ്ങിയാണ് ഉപയോഗിച്ചിരുന്നത്. അഭിഷേകത്തിനുള്ള വെള്ളത്തിനും ശുദ്ധിപോരെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന കുന്നാര്‍ ഡാമിലെ വെള്ളം മാറ്റാനും തീരുമാനിച്ചു. ഇനി മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ ഉറവയില്‍ നിന്നുള്ള വെള്ളമാകും ഇതിനായി ഉപയോഗിക്കുക. പൂജകള്‍ക്കായി 25 ലിറ്റര്‍ ശുദ്ധജലമാണ് ദിവസവും വേണ്ടത്.



from mangalam.com https://ift.tt/2A2qXfX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages