കനത്ത മഴയില്‍ സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നഷ്ടപ്പെടുമെന്ന് വ്യാജ പ്രചരണം: നടപടിക്കൊരുങ്ങി കെഎസ്ഇബി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

കനത്ത മഴയില്‍ സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നഷ്ടപ്പെടുമെന്ന് വ്യാജ പ്രചരണം: നടപടിക്കൊരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: ഇടുക്കി പരിസരങ്ങളില്‍ കനത്ത മഴയില്‍ സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നഷ്ടപ്പെടുമെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് കെഎസ്ഇബി. നവമാധ്യമങ്ങളിലൂടെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

ഫെയ്സ്ബുക്കില്‍ കെഎസ്ഇബിയുടെ ഔദ്യോഗിക പേജിലാണ് കെഎസ്ഇബി ഇക്കാര്യം വിശദീകരിച്ചത്. സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന നിലയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും അടിസ്ഥാന രഹിതമാണ് ഈ പ്രചാരണം എന്നാണ് പോസ്റ്റില്‍ പറയുന്നത്.

നേരത്തെ മഹാ പ്രളയകാലത്തും ഇത്തരത്തില്‍ പ്രചരണങ്ങള്‍ ഉയര്‍ന്നിരുന്നു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നുവെന്നായിരുന്നു അന്ന് ഉയര്‍ന്നുവന്ന പ്രചരണം. ഇന്നും നാളെയും മഴ കനക്കുമെന്നാണ് പ്രവചിക്കപ്പെട്ടത്. ജലനിരപ്പിനെ അടിസ്ഥാനപ്പെടുത്തി ഇടുക്കി അടക്കം പല അണക്കെട്ടുകളും തുറന്നിട്ടുണ്ട്.



from mangalam.com https://ift.tt/2Phv0Kn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages