വിനോദും കുടുംബവും ജീവനൊടുക്കിയത് അപവാദ പ്രചരണത്തില്‍ മനെനൊന്ത്; പ്രചരണത്തിന് പിന്നില്‍ അയല്‍വാസി; ആത്മഹത്യയ്ക്ക് മുമ്പ് കൂട്ടുകാര്‍ക്ക് സെല്‍ഫിയെടുത്ത് അയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

വിനോദും കുടുംബവും ജീവനൊടുക്കിയത് അപവാദ പ്രചരണത്തില്‍ മനെനൊന്ത്; പ്രചരണത്തിന് പിന്നില്‍ അയല്‍വാസി; ആത്മഹത്യയ്ക്ക് മുമ്പ് കൂട്ടുകാര്‍ക്ക് സെല്‍ഫിയെടുത്ത് അയച്ചു

മാനന്തവാടി: ഒരു കുടുംബത്തിലെ നാല് പേരുടെ കൂട്ട ആത്മഹത്യയുടെ വാര്‍ത്ത കേട്ടാണ് തവിഞ്ഞാല്‍ തിടങ്ങഴിയിലെ നാട്ടുകാര്‍ ഉണര്‍ന്നത്. എന്നാല്‍ ഇപ്പോഴും മരണ കാരണം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വിശ്വസിക്കാനായിട്ടില്ല. നാട്ടിലെ മികച്ച ക്ഷീരകര്‍ഷകനായ വിനോദും കുടുംബവും ആത്മഹത്യ ചെയ്തത് കടബാധ്യതയായിരിക്കും എന്നായിരുന്നു നാട്ടുകാര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോലീസ് എത്തി ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തതോടെയാണ് യഥാര്‍ത്ഥ കാരണം പുറത്തറിയുന്നത്.

അപവാദ പ്രചരണത്തില്‍ മനം നൊന്തായിരുന്നു വിനോദും ഭാര്യ മിനിയും മകള്‍ അനുശ്രീയും മകന്‍ അഭിനവും ജീവനൊടുക്കിയത്. ഒരു മാസത്തിലേറെയായി വിനോദിനെയും മറ്റൊരു സ്ത്രീയെയും ചേര്‍ത്ത് അപവാദ പ്രചാരണം നടന്നിരുന്നു. ഇതില്‍ കുറച്ച് ദിവസങ്ങളായി വിനോദ് അസ്വസ്തനായിരുന്നു എന്നാണ് വിവരം. മാനസികമായി തകര്‍ന്ന വിനോദ് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ തയ്യാറാക്കിയ ആത്മഹത്യ കുറിപ്പുമായാണ് ഇദ്ദേഹം വെള്ളിയാഴ്ച വൈകീട്ട് പിലാക്കാവിലെ സഹോദരിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന. ഇവിടെ നിന്നും എടുത്ത സെല്‍ഫി ഫോട്ടോ കൂട്ടുകാരുള്‍പ്പെട്ട ഗ്രൂപ്പിലേക്കയച്ചിരുന്നു. ഇവിടെ നിന്നും തിരിച്ച് വീടിനടുത്ത് വരെ ഇവര്‍ എത്തിയെങ്കിലും ഇവര്‍ വന്ന വാഹനം നിര്‍ത്തി വീട്ടീല്‍ കയറാതെ കശുമാവിന്‍ തോട്ടത്തിലെ ഒരു മരത്തില്‍ തന്നെ നാല് പേരും തൂങ്ങി മരിക്കുകയായിരുന്നു.

മക്കളോടും ഭാര്യയോടും നേരത്തെ പറഞ്ഞ് ഉറപ്പിച്ച ശേഷം ഒരേസമയത്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം. അയല്‍വാസിയായ കുട്ടന്‍ എന്ന നാരായണനാണ് തന്നെ കുറിച്ച് അപഖ്യാതി ഉണ്ടാക്കിയതെന്ന് വ്യക്തമായി വിനോദ് ആത്മഹത്യാ കുറുപ്പില്‍ എഴുതിയിരുന്നു. പരസ്ത്രീ ബന്ധമുണ്ടെന്ന് വിനോദിന്റെ അമ്മയോടും ഇയാള്‍ പറഞ്ഞതായി കുറുപ്പിലുണ്ട്. തന്റെ ഭര്‍ത്താവ് വിനോദില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് കള്ളമാണെന്നും, അപവാദം നടത്തിയത് മൂലം തങ്ങള്‍ക്ക് മാനഹാനിയുണ്ടായതായും മിനിയുടെ പേരിലെഴുതിയ കുറുപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. നാല് പേരെയും ഒരുമിച്ച് അടക്കം ചെയ്യണമെന്നും എഴുത്തിലുണ്ട്.

ദിവസം 100 ലിറ്ററിലധികം പാല്‍ അളക്കുന്നയാളാണ് വിനോദ്. കര്‍ണാടകയില്‍ വാഴകൃഷിയും ഉണ്ട്. കൂടാതെ ഒന്നരയേക്കര്‍ കര ഭൂമിയും, 80 സെന്റ് വയലും സ്വന്തമായുണ്ട്. വര്‍ഷങ്ങളായി ഫാം നടത്തുന്ന ഇദേഹം പൊതുവെ ശാന്ത സ്വഭാവകാരനാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു .



from mangalam.com https://ift.tt/2OGdhiF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages