ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചു; രാഹുല്‍ ഈശ്വറിനെതിരെ 'മീ ടൂ' ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചു; രാഹുല്‍ ഈശ്വറിനെതിരെ 'മീ ടൂ' ആരോപണം

തിരുവനന്തപുരം: അയ്യപ്പ ധർമസേന അധ്യക്ഷൻ രാഹുൽ ഈശ്വറിനെതിരെ മി ടൂ ആരോപണവുമായി യുവതി. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ് ആണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പേരുവെളിപ്പെടുത്താത്ത യുവതിയുടെ ലൈംഗികാരോപണം പുറത്തുവിട്ടിരിക്കുന്നത്. 2003-2004 കാലത്ത് യുവതി പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കി നിൽക്കുന്ന സമയത്തുനടന്ന സംഭവത്തെക്കുറിച്ചാണ് ആരോപണം. രാഹുൽ ഈശ്വറിന്റെ വീട്ടിലേക്ക് തന്നെവിളിച്ചുവരുത്തുകയും കടന്നുപിടിച്ച്ബലാത്കാരമായി ചുംബിക്കുകയും ചെയ്തെന്നാണ് യുവതിയുടെആരോപണം. രാഹുൽ ഈശ്വറിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റിൽ വെച്ചാണ് സംഭവം നടന്നതെന്നും ഒരു വിധത്തിലാണ് അന്ന് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും അവർ പറയുന്നു. യുവതിയുടെ കുറിപ്പ്: 2003-2004 കാലത്ത് പന്ത്രണ്ടാം ക്ലാസ് പാസ്സായി നിൽക്കുന്ന കാലത്ത് തിരുവനന്തപുരത്തുവെച്ചാണ് സംഭവം നടക്കുന്നത്. ചാനലിൽ രാഹുൽ ഈശ്വറിന്റെ പരിപാടികൾ കാണുകയും രാഹുൽ ഈശ്വറിനെക്കുറിച്ച് കേൾക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെക്കുറിച്ചുമെല്ലാം രാഹുൽ സംസാരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. പിന്നീട് ഒരു സൃഹൃത്ത് മുഖേനയാണ്രാഹുലിനെ പരിചയപ്പെട്ടത്. പുരോഗമന രാഷ്ട്രീയ വിഷയങ്ങളിൽ ഞങ്ങൾ തമ്മിൽ ധാരാളം സംസാരിച്ചിരുന്നു. ഒരു ദിവസം രാഹുൽ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. സംസാരിച്ചിരിക്കാമെന്നും അമ്മ വീട്ടിലുണ്ടെന്നും പറഞ്ഞായിരുന്നു ക്ഷണിച്ചത്. തിരുവനന്തപുരത്ത് ബേക്കറി ജങ്ഷനിൽനിന്ന് പാളയത്തേക്കുള്ള വഴിയിലുള്ള ബ്രൗൺ/മെറൂൺ നിറത്തിലുള്ള ഫ്ളാറ്റായിരുന്നു അതെന്ന് ഓർക്കുന്നു. രാഹുലിനെയും അമ്മയെയും കാണാമെന്നും സംസാരിക്കാമെന്നും കരുതിയാണ് അവിടെ പോയത്. ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരു കരിയർ ആരംഭിക്കാനിരിക്കുകയുമായിരുന്നു അന്ന്ഞാൻ. വീട്ടിനുള്ളിൽ കടന്നപ്പോൾത്തന്നെ അവിടെ രാഹുലിന്റെ അമ്മ ഇല്ലെന്ന കാര്യം മനസ്സിലായി. എനിക്ക് അൽപം പേടി തോന്നിത്തുടങ്ങി. അമ്മ ഇപ്പോൾ പുറത്തുപോയതാണെന്നും ഉടൻ വരുമെന്നും അയാൾ പറഞ്ഞു. സംസാരിച്ചു തുടങ്ങിയപ്പോൾത്തന്നെരാഹുൽ സോഫ്റ്റ് പോൺ സ്വഭാവത്തിലുള്ള ഒരു സിനിമ വെച്ചു. എനിക്ക് അസ്വസ്ഥത തോന്നി.രാഹുൽ എന്നെ ഫ്ളാറ്റ് കൊണ്ടുനടന്ന് കാണിച്ചു. അയാളുടെ കിടപ്പുമുറിയും കാട്ടിത്തന്നു. തുടർന്ന് എന്നെ ബലമായി സ്പർശിക്കാനും ചുംബിക്കാനും ശ്രമിച്ചു. ആദ്യം എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അവിടെ കുടുങ്ങിപ്പോയതുപോലെ എനിക്കു തോന്നി. അരുതെന്നു പറഞ്ഞ് ഉടൻതന്നെ ഞാൻ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രാഹുൽ പിന്നാലെവന്ന് നിരവധി തവണ വീണ്ടും കയറിപ്പിടിച്ചു. വളരെ കഷ്ടപ്പെട്ടാണ് അന്ന് അവിടെനിന്ന് രക്ഷപ്പെട്ടത്. രാഹുൽ ഈശ്വർ നിരവധി പെൺകുട്ടികളോട് ഇത്തരത്തിൽ പെരുമാറിയിട്ടുള്ളതായി പിന്നീട് എനിക്ക് അറിയാൻ കഴിഞ്ഞു. ഇപ്പോൾ അയാളെ കാണുമ്പോഴൊക്കെ എനിക്ക് പഴയ കാര്യങ്ങൾ ഓർമവരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഇക്കാര്യം തുറന്നുപറയുന്നത്. രാഹുലിന്റെ ഇപ്പോഴത്തെ വാക്കുകളിലും നിലപാടകളിലും എനിക്ക് സംശയമുണ്ട്. അയാൾ ആത്മാർഥമായാണോ സംസാരിക്കുന്നത്? ആണെങ്കിൽ മുൻ കാലത്തേതിന് വിപരീതമായ പ്രവൃത്തികളാണ് അയാളുടേത്. ഇഞ്ചിപ്പെണ്ണും ആരോപണം ഉന്നയിച്ച യുവതിയും തമ്മിൽ നടന്ന ചാറ്റിന്റെ സ്ക്രീൻ ഷോട്ടും ഫേസ്ബുക്ക് പോസ്റ്റിനൊപ്പമുണ്ട്. മുൻപ് നടൻ അലൻസിയർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് നടി ദിവ്യാ ഗോപിനാഥ് ആദ്യം രംഗത്തുവന്നതും ഇഞ്ചിപ്പെണ്ണിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു. ആദ്യം സ്വന്തം അസ്തിത്വം വെളിപ്പെടുത്തിയില്ലെങ്കിലും പിന്നീട് അവർ നേരിട്ട് രംഗത്തുവരികയും ആരോപണം ആവർത്തിക്കുകയും ചെയ്തു. അലൻസിയർ ആരോപണം സമ്മതിക്കുകയും ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Px7rQW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages