മുംബൈ: ഹൃദയസ്തംഭനമുണ്ടായാൽ ഏറ്റവും വേഗത്തിൽ ലഭിക്കുന്ന പ്രഥമ ശുശ്രൂഷ(സിപിആർ) ആണ് ജീവൻ രക്ഷിക്കുന്നതിൽ പലപ്പോഴും നിർണായകമാകുക. സിപിആറിലൂടെ എങ്ങനെ ഒരു ജീവൻ രക്ഷിക്കാം എന്നതിന് ജനം സാക്ഷിയായ ഒരു സംഭവം കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ നടന്നു.യാത്രക്കാരന്റെ ജീവൻ രക്ഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ വീഡിയോ ആണ് ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ്. വെള്ളിയാഴ്ചയാണ് ഈ രക്ഷാ പ്രവർത്തനത്തിന് മുംബൈ വിമാനത്താവളം സാക്ഷ്യം വഹിച്ചത്. ആന്ധ്ര സ്വദേശിയായ സത്യനാരായണ ഗുബ്ബാല എന്ന യാത്രക്കാരനാണ് ഹൃദയസ്തംഭനം ഉണ്ടായത്. മറ്റ് യാത്രക്കാർ പകച്ചു നിന്ന സാഹചര്യത്തിൽ ഹൃദയസ്തംഭനം ആണെന്ന് തിരിച്ചറിഞ്ഞ് കൃത്യസമയത്ത് പ്രഥമ ശുശ്രൂഷയായ സി.പി.ആർ നൽകിയ സുരക്ഷാ ജീവനക്കാരുടെ ഇടപെടലാണ് ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ മോഹിത് കുമാർ ശർമയും രണ്ട് സഹപ്രവർത്തകരുമാണ് ഈ ഉദ്യോഗസ്ഥരെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. മുംബൈ- ഹൈദരാബാദ് വിമാനത്തിൽ യാത്ര ചെയ്യാനായി എത്തിയ സത്യനാരായണ ടെർമിനൽ 2 ന് സമീപം ഹൃദയസ്തംഭനം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അവിടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന മോഹിത് കുമാർ ശർമ സി.പി.ആർ നൽകുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഇപ്പോൾ ആരോഗ്യവാനാണെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. #WATCH: CISF ASI Mohit Kumar Sharma along with two other CISF personnel gave Cardiopulmonary resuscitation (CPR) to a passenger who suffered cardiac arrest at Mumbai Airport on Oct 26. The passenger was later shift to Nanavati Hospital & his condition is stable now. pic.twitter.com/cAEmBTaZfF — ANI (@ANI) October 28, 2018 content highlights:Mumbai Airport Security Officer Saving Man With CPR
from mathrubhumi.latestnews.rssfeed https://ift.tt/2Rr1mDh
via
IFTTT
No comments:
Post a Comment